ഭാര്യഭര്ത്താക്കന്മാര് എന്നത് മറ്റെല്ലാ ബന്ധങ്ങളിലുംനിന്ന് വ്യത്യസ്തം എന്നാണ് സമൂഹത്തില്‍ പലരും കരുതുന്നത്.
അവര്‍ തമ്മിലുണ്ടാകേണ്ട പരസ്പര വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും പ്രാധാന്യം പലരും ഭാര്യഭാര്ത്താക്കന്മാരെ ഉപദേശിക്കാറുണ്ട്.
എന്നാല്‍ മിക്ക ദമ്പതിമാരും എല്ലാക്കാലത്തും അത്ര അടുപ്പത്തിലല്ല എന്നതാണ് സത്യം. ചിലപ്പോഴൊക്കെ ദമ്പതിമാരില്‍ ഒരാള്‍ക്ക് തങ്ങളുടെ ഇണ മറ്റൊരാളുമായി അടുത്തിടപഴകുന്നത് കാണേണ്ടി വന്നിട്ടുണ്ടാകും.
സംശയിക്കത്തക്ക കാര്യം ഇല്ലെങ്കില്‍ പോലും ഒരു ചെറിയ അസ്വസ്ഥത എങ്കിലും അത് മറ്റേ ആളില്‍ ഉണ്ടാക്കും. അതുണ്ടാക്കുന്ന പ്രതികരണം എന്താകുമെന്ന് ആര്‍ക്കും കൃത്യമായി പ്രവചിക്കാനാകില്ല.
ഘര്ക്കേ കലാഷ് എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ പറയുന്നത് ഇത്തരമൊന്നാണ്. ദൃശ്യങ്ങളില്‍ ഒരാള്‍ ഒരു യുവതിക്കൊപ്പം നൃത്തം ചെയ്യുകയാണ്. വളരെ ആസ്വദിച്ചാണ് ഇരുവരും നൃത്തം ചെയ്യുന്നത്.
എന്നാല്‍ ഇടയില്‍ മറ്റൊരു യുവതി അവിടേക്കെത്തുകയാണ്. അതോടെ അവരുടെ നൃത്തമങ്ങ് അവസാനിക്കുന്നു. കടന്നുവന്ന യുവതി നൃത്തം ചെയ്ത ആളിന്റെ ഭാര്യയായിരുന്നു.
പരുങ്ങലിലായ യുവാവിന് നേരെ തട്ടിക്കയറുകയാണ് ഭാര്യ. അവര്‍ തന്റെ ചെരിപ്പൂരി അയാളെ അടിക്കാനോങ്ങുകയാണ്.
അയാളോട് എന്താ നൃത്തം നിര്ത്തിക്കളഞ്ഞതെന്ന് അവര്‍ കലിതുള്ളി തിരക്കുന്നുണ്ട്. ഇടയില്‍ ഭര്‍ത്താവനെ ഉപദ്രവിക്കുകയും ചെയ്യുന്നുണ്ട്.
വൈറലായി മാറി വീഡിയോയ്ക്ക് നിരവധി അഭിപ്രായങ്ങള്‍ ലഭിക്കുകയുണ്ടായി. കമന്റുകളിലൊക്കെത്തന്നെ സമ്മിശ്ര പ്രതികരണമാണ് കാണാനാവുന്ന്. വീഡിയോ തിരക്കഥയാണെന്നാണ് പലരും സംശയിക്കുന്നത്.