പോലീസ് സ്റ്റേഷനില്‍ തട്ടുപൊളിപ്പന്‍ ഡാന്‍സ് കളിച്ച പ്രതിയുടെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാവുകയാണ്. ഇയാളെ കൈയ്യടിച്ച് പ്രോത്സാഹിച്ച പോലീസുകാര്‍ക്ക് സസ്പെന്‍ഷനും ലഭിച്ചു.
ലോക്ക്ഡൗണ്‍ ചട്ടങ്ങള്‍ ലംഘിച്ചതിന്റെ പേരിലാണ് പോലീസുകാരെ സസ്പെന്‍ഡ് ചെയ്തത്. ഉത്തര്‍പ്രദേശിലെ ഇതാവ് സ്റ്റേഷനുള്ളിലാണ് വൈറല്‍ ഡാന്‍സ് നടന്നത്.
ഹരിയാന സൂപ്പര്‍താരം സപ്ന ചൗധരി ആടിത്തകര്‍ത്ത പാട്ടിനാണ് യുവാവ് നൃത്തം ചവിട്ടുന്നത്.
പോലീസുകാര്‍ കൈയ്യടിച്ചും തുള്ളിച്ചാടിയും യുവാവിനെ പ്രോല്‍സാഹിപ്പിക്കുന്നുമുണ്ട്. എന്നാല്‍, യുവാവിന് നല്കിയ ശിക്ഷയാണ് ഡാന്‍സ് എന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഡാന്‍സ് പോലീസുകാരിലൊരാള്‍ തന്നെയാണ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. സംഭവം വൈറലായതോടെ പോലീസുകാര്‍ അച്ചടക്കം ലംഘിച്ചുവെന്നും അന്തസ് കളഞ്ഞു കുളിച്ചുവെന്നും കാണിച്ച് സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.