സമൂഹമാധ്യമത്തിൽ വൈറലാകാൻ വേണ്ടി പാമ്പിനെ കൈയിലെടുത്തു ചുംബിക്കാന്‍ ശ്രമിച്ച റഷ്യന്‍ നർത്തകിക്കു സർപ്പദംശനമേറ്റു.
സമൂഹമാധ്യമ കണ്ടന്റ് ക്രിയേറ്ററും നർത്തകിയുമായ ഷ്കോദലേരയ്ക്കാണു മൂക്കിൽ പാന്പിന്റെ കടിയേറ്റത്. കടിയേറ്റെങ്കിലും നർത്തകിയുടെ വീഡിയോ വൈറലായി. പാന്പിനെ കൈയിലെടുത്തു പിടിച്ചിരിക്കുന്നതും പാമ്പിന്റെ മുഖത്ത് ചുംബിക്കാനായി ശ്രമിക്കുന്നതും മൂക്കില്‍ കടിക്കുന്നതുമൊക്കെ വീഡിയോയിൽ കാണാം.
പാമ്പിന്റെ കടിയേറ്റിട്ടും കുടഞ്ഞെറിയാതെ സാവധാനം പാന്പിനെ താഴെവച്ച യുവതി ഒപ്പം നിലത്തിരിക്കുന്നതോടെയാണു വീഡിയോ അവസാനിക്കുന്നത്.
ഈ വീഡിയോക്കു പിന്നാലെ രണ്ടു ദിവസം കഴിഞ്ഞ് മൂക്കിനേറ്റ പരിക്കിന്റെ പാടുകൾ പ്രദര്‍ശിപ്പിച്ച് മറ്റൊരു വീഡിയോയും നർത്തകി പോസ്റ്റ് ചെയ്തു. വീഡിയോ കണ്ട ഏറെപ്പേരും യുവതിയെ വിമർശിച്ചപ്പോൾ ചിലർ യുവതിയുടെ ധൈര്യത്തെ വാഴ്ത്തുകയാണു ചെയ്തത്.