തിരുവനന്തപുരം: കുട്ടികളുടെ നൃത്ത പരിപാടി തടഞ്ഞ് ആർഎസ്എസ്. നെയ്യാറ്റിൻകര ചെങ്കല്‍ കാരിയോട് ശ്രീ ഭദ്രകാളി ദേവി ക്ഷേത്രത്തിലാണ് സംഭവം. അധ്യാപകരെയും രക്ഷിതാക്കളെയും ആക്രമിക്കാൻ ആർഎസ്എസ് പ്രവർത്തകർ ശ്രമിച്ചു.
കുട്ടികളുടെ രക്ഷിതാക്കളിൽ ഒരാൾ സംഭാവന നൽകിയില്ലന്ന് ആരോപിച്ചാണ് അക്രമണം ഉണ്ടായത്. കുട്ടികൾ നൃത്തം ചെയ്യുന്നതിനിടെ സ്റ്റേജിന്റെ കർട്ടൻ താഴ്ത്തി അവരെ ഇറക്കി വിട്ടു. പരിപാടി തടസപ്പെടുത്താൻ വൈദ്യുതി ബന്ധവും വിച്ഛേദിച്ചു.
കുട്ടികൾ കരഞ്ഞു പറഞ്ഞിട്ടും പരിപാടി അവതരിപ്പിക്കാൻ ആർഎസ്എസ് പ്രവർത്തകർ അനുവദിച്ചില്ല. പത്ത് മാസത്തിലധികമായി നിരന്തരം പരിശീലനം പൂർത്തിയാക്കിയാണ് കുട്ടികൾ പരിപാടിക്ക് എത്തിയത്. സംഭവത്തിൽ പ്രദേശത്ത് വ്യാപക പ്രതിഷേധം ഉയരുന്നു.