ഉത്തര്‍പ്രദേശില്‍ വ്യവസായിയുടെ ജന്മദിനാഘോഷത്തില് നൃത്തപരിപാടി അവതരിപ്പിക്കാന്‍ എത്തിയ നര്‍ത്തകിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാല്‍സംഗത്തിനിരയാക്കിയതായി പരാതി.
പരിപാടി കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴാണ് ആറുപേര്‍ ചേര്‍ന്ന് കാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയത്.
തുടര്‍ന്ന് സമീപത്തുള്ള കാട്ടില്‍ കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് വിധേയയാക്കി എന്നാണ് പരാതിയില്‍ പറയുന്നത്.
ഉന്നാവോ ജില്ലയിലാണ് സംഭവം. ദീപക് നഗറില്‍ പ്രൊപ്പര്‍ട്ടി ഡീലറുടെ ജന്മദിനാഘോഷത്തിന് നൃത്തം അവതരിപ്പിക്കാന്‍ മൂന്ന് പേരെയാണ് വിളിച്ചത്.
ആറായിരം രൂപയ്ക്കാണ് പരിപാടി ബുക്ക് ചെയ്തത്. പരിപാടി കഴിഞ്ഞ് ഇറങ്ങുമ്പോഴാണ് കാറില്‍ എത്തിയ സംഘം യുവതിയെ തട്ടിക്കൊണ്ടുപോയത്.
പ്രതികള്‍ മദ്യപിച്ചിരുന്നതായി യുവതി പോലീസിന് മൊഴി നല്കി. സംഭവത്തിന് ശേഷം കടന്നുകളഞ്ഞ പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായി പോലീസ് പറയുന്നു.
ബലാത്സംഗം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ അനുസരിച്ച് കേസെടുത്താണ് പോലീസ് അന്വേഷണം നടത്തുന്നത്.