നൃ​ത്ത പ​രി​പാ​ടി​ക്കി​ടെ വേ​ദി​യി​ൽ വ​ച്ച് ന​ർ​ത്ത​കി കോ​ഴി​യു​ടെ ത​ല ക​ടി​ച്ചു; വീ​ഡി​യോ വൈ​റ​ലാ​യ​തി​നെ പി​ന്നാ​ലെ കേ​സെ​ടു​ത്ത് പോ​ലീ​സ്

നൃ​ത്ത​ത്തി​നി​ടെ ന​ട​ന്ന അ​വി​ചാ​രി​ത​മാ​യ സം​ഭ​വ​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ അ​ന​ക​പ്പ​ള്ളി​യി​ൽ വി​ഷ്ണു എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് എ​ന്ന സം​ഘം അ​വ​ത​രി​പ്പി​ച്ച നൃ​ത്ത​പ​രി​പാ​ടി​ക്കി​ടെ കോ​ഴി​യു​ടെ ത​ല ക​ടി​ച്ച സം​ഭ​വ​മാ​ണ് വി​വാ​ദ​മാ​യ​ത്.

പ​രി​പാ​ടി​ക്കി​ടെ കോ​ഴി​യു​ടെ ത​ല ക​ടി​ക്കു​ന്ന വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് വി​വാ​ദം തു​ട​ങ്ങി​യ​ത്. ചു​വ​ന്ന സാ​രി ധ​രി​ച്ച് ന​ടു​വി​ൽ നി​ന്ന ന​ർ​ത്ത​കി കോ​ഴി​യെ ഉ​യ​ർ​ത്തു​മ്പോ​ൾ സം​ഘം സ്റ്റേ​ജി​ൽ പ്ര​ക​ട​നം ന​ട​ത്തു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. നി​മി​ഷ​ങ്ങ​ൾ​ക്ക് അ​കം ന​ർ​ത്ത​കി മു​ന്നോ​ട്ട് ന​ട​ന്ന് കോ​ഴി​യു​ടെ ത​ല ക​ടി​ച്ചു.

ക്രൂ​ര​ത ഇ​വി​ടെ അ​വ​സാ​നി​ക്കു​ന്നി​ല്ല. ന​ർ​ത്ത​കി പി​ന്നീ​ട് കോ​ഴി​യു​ടെ ര​ക്തം കു​ടി​ക്കു​ക​യും ര​ക്തം പു​റ​ത്തേ​ക്ക് വാ​യി​ൽ നി​ന്ന് ചീ​റ്റി​ക്ക​ള​യു​ക​യും ചെ​യ്തു. വി​വേ​ക​ശൂ​ന്യ​മാ​യ ഈ ​പ്ര​വൃ​ത്തി​യു​ടെ വീ​ഡി​യോ പെ​ട്ടെ​ന്ന് വൈ​റ​ലാ​യ​തോ​ടെ പോ​ലീ​സി​ന്‍റെ പ്ര​തി​ക​ര​ണ​വും വ​ന്നു.

ജ​ന​രോ​ഷ​ത്തി​ൽ ആ​ശ​ങ്ക​യ​റി​യി​ച്ച പൊ​ലീ​സ്, കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ദ​സ്സി​ന് മു​ന്നി​ൽ ഇ​ത്ത​ര​മൊ​രു പ്ര​വൃ​ത്തി ചെ​യ്ത​ത നൃ​ത്ത​സം​ഘ​ത്തി​നെ​തി​രെ കേ​സെ​ടു​ത്തു.

 

 

 

Related posts

Leave a Comment