എക്സ്പ്രെഷന്‍ ക്വീൻ എന്നറിയപ്പെടുന്ന തെന്നിന്ത്യന്‍ താരം രശ്മിക മന്ദാന പ്രേക്ഷകരുടെ പ്രിയ താരമാണ്.
ബോളിവുഡിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണെന്ന സന്തോഷം താരം പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ ബോളിവുഡ് താരം വരുണ്‍ ധവാനൊപ്പം ബീച്ചില്‍ ബീസ്റ്റിലെ സൂപ്പര്‍ഹിറ്റ് ഗാനം അറബിക്കുത്തിന് ചുവടു വച്ചിരിക്കുകയാണ് രശ്മിക. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
കഴിഞ്ഞ ദിവസം ബോളിവുഡ് നടന് വരുണ്‍ ധവാനുമായുള്ള ഷൂട്ടിംഗിനെക്കുറിച്ചുള്ള വിവരങ്ങൾ താരം പങ്കുവച്ചിരുന്നു.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ഇരുവരുടേയും ഡാന്‍സ് വീഡിയോ ആണ്.
സൂപ്പര്‍താരം വിജയ് നായകനായെത്തുന്ന ബീസ്റ്റിലെ സൂപ്പര്‍ഹിറ്റ് ഗാനം അറബിക്കുത്തിനാണ് വരുണ്‍ ധവാനും രശ്മിക മന്ദാനയും ചുവടുവയ്ക്കുന്നത്.
ബീച്ചില്‍ നിന്നുകൊണ്ട് അതിമനോഹരമായി ചുവടുവയ്ക്കുകയാണ് താരങ്ങള്‍. ‘‘യോ ഹബീബൂ, മണലില്‍ ഡാന്‍സ് കളിക്കുന്നതില്‍ പ്രത്യേകതയുണ്ട്’’ എന്ന അടിക്കുറിപ്പിലാണ് ഇരുവരും വിഡിയോ പങ്കുവച്ചിരിക്കുന്നത്.
രണ്ടു മണിക്കൂറുകൊണ്ടു തന്നെ 20 ലക്ഷത്തോളം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. അല്ലു അര്‍ജുന്റെ പുഷ്പയ്ക്ക് ശേഷം ബോളിവുഡിലേക്ക് അരങ്ങേറുകയാണ് രശ്മിക.
അമിതാഭ് ബച്ചനൊപ്പം ഗുഡ് ബൈയിലൂടെയാണ് താരം എത്തുന്നത്. കൂടാതെ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെ നായികയായി മിഷന് മജ്നുവിലും രശ്മിക അഭിനയിക്കും.