അപകടമുണ്ടാക്കുംവിധം വാഹനമോടിച്ച യുവാവിന് കിട്ടിയത് കിടിലന്‍ പണി. ഒരു വര്‍ഷത്തേക്ക് പോലീസ് ഇയാളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.
ചെങ്കള പാണലത്തെ മുഹമ്മദ് റാഷിദി(19)ന്റെ ലൈസന്‍സാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ സസ്പെന്‍ഡ് ചെയ്തത്.
വാഹനം അനധികൃതമായി രൂപമാറ്റം വരുത്തിയതിന് 15,000 രൂപ പിഴയും ഈടാക്കി. ഫെബ്രുവരി 26-നാണ് ഇയാള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ലഭിച്ചത്.
രൂപമാറ്റം വരുത്തിയ വാഹനവും ഇയാളുടെ അപകടകരമായ ഡ്രൈവിംഗും സോഷ്യല്‍ മീഡിയയില്‍ വൈറലായത് കാസര്‍കോട് കളക്ടര്‍ ഡോ. സജിത്ത് ബാബുവിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
തുടര്‍ന്ന് കളക്ടറുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ആര്.ടി.ഒ. എം.കെ.രാധാകൃഷ്ണനാണ് ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തത്.
കെ.എസ്.ടി.പി. ചന്ദ്രഗിരി റോഡില്‍ ചെമ്മനാട്ടു വെച്ചാണ് ഡിവൈഡര്‍ മറികടന്ന് എതിര്‍വശത്തേക്ക് അപകടകരമായ രീതിയില്‍ വാഹനമോടിച്ചത്.
എതിര്‍വശത്തുനിന്ന് വരികയായിരുന്ന ബൈക്ക് യാത്രക്കാരന് രക്ഷപ്പെട്ടത്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളും വാഹനത്തിന്റെ പിറകില്‍ തൂങ്ങിനില്‍പ്പുണ്ടായിരുന്നു.
എസ്.എസ്.എല്‍.സി. പരീക്ഷ കഴിഞ്ഞുള്ള വിദ്യാര്‍ഥികളുടെ ആഘോഷത്തില്‍ പങ്കുചേരാനാണ് മുഹമ്മദ് റാഷിദ് വാഹനവുമായെത്തിയത്.
കാഞ്ഞങ്ങാട്ടുനിന്ന് വാടകയ്ക്കെടുത്ത വാഹനത്തിലാണ് രൂപമാറ്റം വരുത്തിയത്. വാഹന ഉടമയായ സ്ത്രീ ഗള്‍ഫിലാണ്. വീട്ടില്‍ സുരക്ഷിതമായി സൂക്ഷിച്ചിരുന്ന പുത്തന്‍ വാഹനം ഉടമയറിയാതെ സഹോദരനാണ് വാടകയ്ക്ക് നല്‍കിയത്.