ജനതാദള്‍ എസിന്റെ മുസ്ലീം മുഖമായിരുന്നു ഡാനിഷ് അലി. കഴിഞ്ഞദിവസം രാഹുല്‍ ഗാന്ധി കൊച്ചിയിലെത്തിയപ്പോള്‍ ഡാനിഷ് അലിയും ഇവിടെ എത്തിയിരുന്നു. കര്‍ണാടകത്തിലെ കോണ്‍ഗ്രസ്-ജെഡിഎസ് സീറ്റുധാരണയെക്കുറിച്ച് അന്തിമതീരുമാനം എടുക്കാനാണ് രാഹുലിനെ കണ്ടത്. ധാരണയും ഉറപ്പിച്ച് ബെംഗളൂരുവില്‍ തിരിച്ചെത്തിയ ഡാനിഷ് തൊട്ടടുത്ത ദിവസം ബിഎസ്പിയില്‍ ചേര്‍ന്നാണ് ദേവഗൗഡയെ ഞെട്ടിച്ചത്.
ഡെല്‍ഹിയില്‍ വച്ചാണ് പാര്‍ട്ടിമാറ്റം. ബിഎസ്പി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സതീഷ് മിശ്ര അലിയെ പൂച്ചണ്ട് നല്‍കി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. ജനതാദളിന്റെ യുപി ഘടകം അത്ര ശക്തമല്ലെന്നു പറഞ്ഞ ഡാനിഷ് അലി കരുത്തുറ്റ നേതൃത്വത്തിനൊപ്പം പ്രവര്‍ത്തിക്കുന്നതിനാണ് ബിഎസ്പിക്കൊപ്പം ചേര്‍ന്നതെന്നും വ്യക്തമാക്കി.
കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന്റെ ഏകോപനസമിതി കണ്‍വീനറായിരുന്നു ഡാനിഷ് അലി. ആത്മാര്‍ഥമായാണ് താന്‍ ജനതാദളിനു വേണ്ടി പ്രവര്‍ത്തിച്ചതെന്നു പറഞ്ഞ അലി ജെഡിഎസ് തലവന്റെ അനുഗ്രഹം തേടിയ ശേഷമാണ് ബിഎസ്പിക്കൊപ്പം ചേര്‍ന്നതെന്നും പറഞ്ഞു. മായാവതി എപ്പോഴാണോ തന്നെ ചുമതലകള്‍ ഏല്‍പിക്കുന്നത് ആ നിമിഷം മുതല്‍ ബിഎസ്പിക്കായുള്ള തന്റെ പ്രചാരണങ്ങള്‍ ആരംഭിക്കുമെന്നും അലി വ്യക്തമാക്കി.