
കുന്നിക്കോട്(കൊല്ലം): പരസ്യ മദ്യപാനം ചോദ്യം ചെയ്തതിനെ തുടര്‍ന്ന് കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ശിവരാത്രി ദിവസം ചക്കുവരയ്ക്കല്‍ ഇണ്ടിളയപ്പന് ക്ഷേത്രത്തിലെ ഘോഷയാത്രയ്ക്കിടെ സമീപത്ത് പരസ്യ മദ്യപാനവും മദ്യവില്പനയും ശ്രദ്ധയില്‍ പെട്ടത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ചക്കുവരയ്ക്കല്‍ ഡെയ്സി ഭവനില്‍ ഡാനിഷ് ബാബു(30)വിന് കുത്തേറ്റത്.
ഗുരുതരമായി പരിക്കേറ്റ ഡാനിഷ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ വിഷ്ണു,ബിനു,റോബിന് അലക്സാണ്ടര്‍ എന്നിവരെ പോലീസ് പിടികൂടിയതായി വിവരമുണ്ട്.
ഘോഷയാത്രയ്ക്കിടെ സമീപത്തെ വായനശാലയ്ക്ക് സമീപം പരസ്യമദ്യവില്പന നടത്തിയത് ചോദ്യം ചെയ്തതില്‍ പ്രകോപിതരായ പ്രതികള്‍ ഡാനിഷിനെ കുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. കുന്നിക്കോട് സി ഐ മുബാറക്കിന്റെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.