പെരുമ്പാവൂർ: കോവിഡ് കാലത്ത് തന്റെ 104ാമത്തെ വയസിലും സമ്മതിദാന അവകാശം വിനിയോഗിച്ച് മാതൃകയാകുകയാണ് കീഴില്ലം കുന്നത്ത് കെ.എം. ദാനിയേൽ. കീഴില്ലം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ 150-ാമത് ബൂത്തിൽ മകൻ ജോസഫ് കെ. ദാനിയേലിനൊപ്പം കാൽനടയായി എത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.
വായോധികർക്കുള്ള പോസ്റ്റൽ ബാലറ്റിനുള്ള പ്രത്യേക അപേക്ഷയുമായി ബിഎൽഒ സമീപിച്ചെങ്കിലും നേരിട്ട് പോളിംഗ് ബൂത്തിൽ എത്തി വോട്ട് രേഖപ്പെടുത്താമെന്ന് അറിയിക്കുകയായിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ രായമംഗലം മണ്ഡലത്തിലെ ഏറ്റവും പ്രായം കൂടിയ വോട്ടർ ആയിരുന്നു കെ.എം. ദാനിയേൽ.