അര മണിക്കൂര്‍, 120 പൗണ്ട് ! കാമുകിയുമായുള്ള കിടപ്പറ രംഗങ്ങള്‍ പോണ്‍ വെബ്‌സൈറ്റിന് വിറ്റ പോലീസുകാരന് എട്ടിന്റെ പണി

സ്വകാര്യ നിമിഷങ്ങള്‍ വില്‍പ്പനച്ചരക്കാക്കി. പോലീസുകാരന് കിട്ടിയത് എട്ടിന്റെ പണി. പണത്തിനുവേണ്ടി തന്റെ കാമുകിയുമായുള്ള സ്വകാര്യ ലൈംഗിക രംഗങ്ങള്‍ പോണ്‍ വെബ്‌സൈറ്റില്‍ വിറ്റു. സസ്‌പെന്‍ഷനിലായ ഇയാളെ ഉടന്‍ സര്‍വീസില്‍ നിന്ന് പുറത്താക്കിയേക്കും.

ട്രേസി പെറിമാന്‍ എന്ന തന്റെ കാമുകിയുമായുള്ള ലൈംഗിക രംഗങ്ങള്‍ അഡല്‍റ്റ്‌വര്‍ക്ക് ഡോട്ട് കോം എന്ന വെബ്‌സൈറ്റിന് ഇയാള്‍ വില്‍ക്കുകയായിരുന്നു. അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കിടപ്പറ രംഗങ്ങള്‍ 120 പൗണ്ട് ഈടാക്കിയാണ് ഇയാള്‍ വിറ്റത്. ലൈംഗിക രംഗങ്ങളുടെ വില്‍പ്പനയിലൂടെ ഇവര്‍ ആയിരക്കണക്കിന് പൗണ്ടുകള്‍ സമ്പാദിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഡാനിയലും കാമുകിയും പോണ്‍ ബിസിനസ് തുടങ്ങിയത് ജോലിയില്‍ നിന്ന് സിക്ക് ലീവ് എടുത്താണ്. കഴിഞ്ഞ ജൂലൈ മുതല്‍ ഇവര്‍ ഈ രംഗത്ത് സജീവമായിരുന്നു. ലൈംഗിക രംഗങ്ങള്‍ വില്‍ക്കുന്നതോ ലൈംഗിക തൊഴിലോ ബ്രിട്ടനില്‍ കുറ്റകരമല്ല. എന്നാല്‍ പോലീസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ ഡാനിയലിനെതിരെ അച്ചടക്ക നടപടി ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. സസക്‌സ് പോലീസിലെ ഉദ്യോഗസ്ഥനാണ് ഡാനിയല്‍.

 

Related posts