കൊച്ചി: മോഹന്‍ ബഗാനില്‍ നിന്ന് മിഡ്ഫീൽഡർ ഡാരന്‍ കാല്ഡെയ്റയെ ക്ലബിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്. 31 കാരനായ ഡാരൻ ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരും സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി ബൂട്ടണിയും.
ഈ സീസണില്‍ മഞ്ഞ ജഴ്സി ധരിക്കുന്നതില്‍ താന്‍ സന്തുഷ്ടനാണെന്നും ഡാരൻ പറഞ്ഞു. ബ്ലാസ്റ്റേഴ്സിനൊപ്പം തന്റെ ഫുട്ബോള്‍ കരിയറിലെ ഒരു പുതിയ അധ്യായം കുറിക്കുകയാണ്. ആരാധകരും ക്ലബും ഒരു നല്ല സീസണ് അര്‍ഹിക്കുന്നു. അത് സാക്ഷാത്കരിക്കാന്‍ മികച്ച കളിയിലൂടെ തന്റെ പങ്ക് വഹിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും ഡാരൻ കൂട്ടിച്ചേർത്തു.
2013 മുതല്‍ 15വരെ ബംഗളൂരു എഫ്സിയുടെ താരമായിരുന്നു. ബംഗളൂരുവിനെ കൂടാതെ എയര്‍ ഇന്ത്യ, മുംബൈ ഫുട്ബോള്‍ ക്ലബ്, ചെന്നൈ സിറ്റി എന്നീ ക്ലബുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.