വെളുപ്പാണോ അഴകിന്റെ മാനദണ്ഡം? അല്ലെന്ന് സോഷ്യൽമീഡിയ. പാക്കിസ്ഥാനി കലാകാരി സൈനബ് അൻവർ രൂപം നല്കിയ ഡാർക്ക് ആൻഡ് ലവ്ലി പ്രചാരം മുൻനിർത്തിയാണ് സോഷ്യൽ മീഡിയ വെളുപ്പഴകിന്റെ രാഷ്ട്രീയത്തെ എതിർക്കുന്നത്.
“ഡാർക്ക് ആൻഡ് ലവ്ലി’ എന്ന പേരുവച്ച ട്യൂബും പിടിച്ചുള്ള സൈനബ് അൻവറിന്റെ ചിത്രവും ഈ ചിത്രത്തിന് വസേക നഹാർ എന്ന ബംഗ്ലാദേശി ചിത്രകാരി നല്കിയ ഡിജിറ്റൽ രൂപവും ഇതിനോടകംതന്നെ വൈറലായിക്കഴിഞ്ഞു.
തന്റെ കറുപ്പുനിറമകറ്റി സുന്ദരിയാകാൻ സൃഹൃത്തുകളും ബന്ധുക്കളും സൗന്ദര്യവർധക വസ്തുക്കൾ തരുന്നത് പതിവാക്കിയതോടെയാണ് ഇത്തരമൊരു പ്രചാരണം തുടങ്ങാൻ തീരുമാനിച്ചതെന്ന് സൈനബ് പറഞ്ഞു. സൗന്ദര്യത്തേക്കുറിച്ചുള്ള പരന്പരാഗത കാഴ്ചപ്പാടുകൾ പിൻവലിക്കാൻ സമയമായെന്നും അവർ പറഞ്ഞു.