കൊയിലാണ്ടി: മാറാട് കലാപത്തില്‍ കൊല്ലപ്പെട്ട ചോയിച്ചന്റ കത്ത് ചന്ദ്രന്റെ മകള്‍ ദര്‍ശനയുടെ വിവാഹത്തിന് സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപിയുടെ സ്നേഹസമ്മാനം.
മാറാട് കലപാം നടന്നശേഷം സുരേഷ് ഗോപി അവിടെ സന്ദര്‍ശിച്ചപ്പോള്‍ ചെറിയ കുട്ടിയായിരുന്നു ദര്‍ശന. വീട്ടില്‍ വിശേഷമുണ്ടാകുമ്പോള്‍ തന്നെ അറിയിക്കണമെന്ന് അന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു.
അങ്ങിനെയാന് അദ്ദേഹത്തെ വിവാഹത്തിന് ക്ഷണിച്ചത്. തിരക്കിലായതിനാല്‍ സുരേഷ് ഗോപി വിവവാഹ ചടങ്ങില്‍ പങ്കെടുക്കുന്നില്ല.വീഡിയോ കോളില്‍ ആശംസ നേരുകയും സമ്മാനം കൊടുത്തയക്കകുയും ചെയ്തു.
ബിജെപി കോഴിക്കോട് ജില്ല പ്രസിഡന്റ് വി.കെ. സജീവന് വീട്ടില്‍ എത്തി ദര്ശനക്ക് സമ്മാനം കൈമാറി.മാറാട് സ്വദേശി ചോയിച്ചന്റെ കത്ത് ശ്രീജിത്തുമായാണ് ദര്‍ശനയുടെ വിവാഹം.
വിവാഹത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ സുരേഷ് ഗോപി കുടുംബാംഗങ്ങളെ നേരിട്ട് ഫോണില്‍ വിളിച്ച് ഖേദം അറിയിച്ചു.
അടുത്ത തവണ കോഴിക്കോട് എത്തിച്ചേരുമ്പോള്‍ നവദമ്പതികളെ തീര്‍ച്ചയായും നേരില്‍ കാണാമെന്ന് സുരേഷ് ഗോപി കുടുംബാംഗങ്ങളെ അറിയിച്ചു.
ബിജെപി കോഴിക്കോട് ജില്ല പ്രസിഡന്റിന്റെ കൂടെ മണ്ഡലം പ്രസിഡന്റ് എസ്.ആര് ജയ്കിഷ് , ജില്ല ട്രഷറര്‍ വി.കെ ജയന് , മണ്ഡലം ജന.സെക്രട്ടറി അഡ്വ. നിധില്‍,കൊയിലാണ്ടി മുന്‍സിപ്പാലിറ്റി കൗണ്‍സിലറും ബിജെപി കൊയിലാണ്ടി മണ്ഡലം സെക്രട്ടറിയുമായ വൈശാഖ് കെ.കെ, ഒബിസി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് പ്രീജിത്ത് ടി.പി എന്നിവരും ഉണ്ടായിരുന്നു.