വിവാഹങ്ങള്‍ അമിത ആര്ഭാടത്തിനുള്ള അവസരമായി കണക്കാക്കുന്നവരാണിന്നധികവും. തമിഴ്നാട്ടില്‍ നടന്ന ഒരു ആഡംബര വിവാഹമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. പ്രമുഖ വസ്ത്രവ്യാപാരസ്ഥാപനമായ ശരവണ സ്റ്റോഴ്സിന്റെ ഉടമ അരുണ്‍ ശരവണന്റെ മകളുടേതായിരുന്നു വിവാഹം. വിവാഹവേളയില്‍ വധു ധരിച്ചിരുന്ന വസ്ത്രത്തിന്റെ വിലയും വിരുന്നുകാര്‍ക്കായി ഒരുക്കിയ ഭക്ഷണത്തിന്റെ വിലയുമാണ് പ്രധാനമായും വിവാദത്തില്‍പ്പെട്ടിരിക്കുന്നത്.
വധു വിവാഹവേളയില്‍ അണിഞ്ഞ ഗൗണിന്റെ വില 1.85 കോടി രൂപയായിരുന്നുവെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. വജ്രങ്ങള്‍ പതിച്ച് പ്രത്യേകം രൂപകല്പന ചെയ്തതാണേ്രത വധു അണിഞ്ഞ ഗൗണ്‍. ഐടിസി ഗ്രാന്‍ഡ് ഹോട്ടലില്‍ ആയിരുന്നു ഈ ആഡംബര വിവാഹം. ഹന്‍സികാ മോട്വാനി, ലക്ഷ്മി റായി, എം കെ സ്റ്റാലിന് തുടങ്ങി സിനിമാ രാഷ്ട്രീയരംഗത്തെ നിരവധി പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തു. വിവാഹസമ്മാനമായി അരുണ്‍കുമാര്‍ മരുമകന് നല്‍കിയത് റോള്‍സ് റോയ്സ് കാര്‍ ആണ്. വിവാഹത്തിനു മാത്രമായി പതിമൂന്നു കോടി രൂപയാണ് ചെലവഴിച്ചതെന്നും വാര്‍ത്തകളില്‍ പറയുന്നു.