ചട്ടന്പിനാടിൽ സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രത്തിന്റെ പേരാണ് ദശമൂലം ദാമു. ട്രോളന്മാർ ദാമുവിനെ ഏറ്റെടുത്തതോടെ സോഷ്യൽ മീഡിയയിൽ ഈ കഥാപാത്രത്തെവച്ച് ഒരു സിനിമ ചെയ്തു കൂടെയെന്നുള്ള ചോദ്യവും ഉയർന്നിരുന്നു.
ഇപ്പോൾ ദാ കേൾക്കുന്നത് സംവിധായകൻ ഷാഫി ദശമൂലം ദാമു എന്ന പേരിൽ സിനിമയെടുക്കാൻ പോകുന്നുവെന്നാണ്. അതിനുള്ള സൂചനകൾ സംവിധായകൻ നൽകുകയും ചെയ്തു. സുരാജുമായി ഈ കാര്യത്തെ കുറിച്ച് സംസാരിച്ചുവെന്നും സുരാജ് ഈ വിവരം അറിഞ്ഞതോടെ സന്തോഷത്തിലാണെന്നും ഷാഫി പറഞ്ഞു.