മലയാളി പ്രേക്ഷകർക്ക് ഏറെ കൗതുകം നൽകിയ ദാസനും വിജയനും എന്ന കഥാപാത്രങ്ങൾ പുതിയ ഭാവഭേദങ്ങളോടെ പുതിയ തലമുറക്കാരായ അഭിനേതാക്കളിലൂടെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ഖാലി പേഴ്സ് ഓഫ് ദി ബില്യനേഴ്സ്.
റോയൽ ബഞ്ചാ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ അഹമ്മദ് റുബിൻ സലിം ,അനു റൂബി ജയിംസ്, ന ഹാസ്.എം. ഹസൻ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം മാക്സ് വെൽ ജോസഫ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു.
പുതിയ തലമുറയിലെ ശ്രദ്ധേയരായ ധ്യാൻ ശീനിവാസൻ, അജു വർഗീസ്, എന്നിവരാണ് ഈ ചിത്രത്തിലെ ആധുനിക ദാസനും വിജയനുമായ ബിബിൻദാസ്, ബിബിൻ വിജയ് എന്നിവരെ അവതരിപ്പിക്കുന്നത്.
അമ്പിളി എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയയായ തൻവി റാം ഈ ചിത്രത്തിലെ നായികയാകുന്നു. ധർമജൻ ബോൾഗാട്ടി, രമേഷ്, അഹമ്മദ് സിദ്ദിഖ്, ജഗദീഷ്, രമേഷ് പിഷാരടി, മേജർ രവി, റാഫി, ഇടവേള ബാബു, സരയു, നീനാ കുറുപ്പ്, ദീപ്തി കല്യാണി എന്നിവർക്കൊപ്പം അർജുൻ രമേശും രഞ്ജിനി ഹരിദാസും വ്യത്യസ്തമായ രണ്ടു കഥാപാത്രങ്ങളെ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു.
അനിൽ ലാലിന്റെ വരികൾക്ക് പ്രകാശ് അലക്സ് ഈണം പകർന്നിരിക്കുന്നു. സന്തോഷ് അനിമ ഛായാഗ്രഹണവും നൗഫൽ അബ്ദുള്ള എഡിറ്റിംഗും നിർവഹിക്കുന്നു. കൊച്ചിയിൽ ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി