* മാതളം
മാതളം കഴിക്കുന്നത് പ്രോസ്റ്റേറ്റ് രോഗശമനത്തിനും വയറിളക്കം
നിർത്തുന്നതിനും നല്ലത്.
* മലശോധനവർധിപ്പിക്കാൻ –
വാഴക്കൂമ്പ്, മുരിങ്ങയിലത്തോരൻ, പാൽ, പപ്പായണ്ടഎന്നിവ നല്ലതാണ്.
* തേൻ മലശോധന കുറയ്ക്കും.
* ശരീരബലം വർധിപ്പിക്കുന്നതിന്
– പച്ചത്തക്കാളി കറിവച്ചതും മുട്ടയും കഴിക്കണം.
* ശ്വസന വൈഷമ്യമുള്ളവരുടെ ശ്രദ്ധയ്ക്ക് –
ശ്വസന വൈഷമ്യമുള്ളവർ ചുക്ക്കാപ്പിയോ തുളസിയിലയിട്ട കാപ്പിയോ കുടിക്കണം.
* സന്ധികളിലെ നീര് കുറയുന്നതിന് –
തഴുതാമ തോരൻ വെച്ച് കഴിക്കണം.
* രക്തസമ്മർദം കുറയാൻ
രക്തസമ്മർദം കുറയാൻ മുരിങ്ങയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കാം.
* ദഹനം ത്വരിതപ്പെടുത്തുന്നതിന്
ആഹാരം കഴിച്ചാലുടൻ ദഹനം ത്വരിതപ്പെടുത്തുന്നതിന് പെരുംജീരകം ചവച്ചു നീരിറക്കണം.
* ശരീരം തടി വയ്ക്കുന്നതിന് –
ശരീരം തടി വയ്ക്കുന്നതിന് ഈന്തപ്പഴം, ഏത്തപ്പഴം പായസം, ഉഴുന്ന് തുടങ്ങിയവ ഉൾപ്പെടുത്തണം.
* ആർത്തവ സംബന്ധമായബുദ്ധിമുട്ടുകൾ ഉള്ളവർക്ക്-
ആർത്തവ സംബന്ധമായ ബുദ്ധിമുട്ടുകൾ ഉള്ളവർ ഫിഗ് അഥവാ അത്തിപ്പഴം കഴിക്കണം.
* ചുമയുള്ളവർക്ക്
ചുമയുള്ളവർക്ക് ചുണ്ടയ്ക്ക തോരൻ വെച്ചുകഴിക്കാം.
വിവരങ്ങൾ – ഡോ. ഷർമദ് ഖാൻ BAMS, MD സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ഡിസ്പെൻസറി, നേമം, തിരുവനന്തപുരം ഫോൺ – 9447963481