പുറംലോകത്ത് ഒരു പൂമ്പാറ്റയെപ്പോലെ പാറി നടന്നിരുന്നവരെയെല്ലാം ലോക്ക് ഡൗണ്‍ വീടിനകത്ത് തളച്ചിരിക്കുകയാണ്.
ഒട്ടുമിക്ക കമ്പനികളും തങ്ങളുടെ തൊഴിലാളികള്‍ക്ക് വര്‍ക്ക് അറ്റ് ഹോമും അനുവദിച്ചിട്ടുണ്ട്.
അതായത് ഭാര്യയും ഭര്‍ത്താവുമെല്ലാം വീട്ടിനുള്ളില്‍ തന്നെ മുഴുവന്‍ സമയം ഒരുമിച്ച് ചിലവിടേണ്ടി വരുന്ന സാഹചര്യമാണുള്ളത്.
ഇങ്ങനെ സ്ഥിരം പങ്കാളിയുടെ മാത്രം മുഖം കണ്ടു മടുത്ത പലരും ഡേറ്റിംഗ് സൈറ്റുകളിലും ആപ്പുകളിലുമാണ് അഭയം പ്രാപിക്കുന്നത്.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഒരു പ്രമുഖ ഡേറ്റിംഗ് ആപ്പില്‍ സബ്സ്ക്രിപ്ഷന് 70 ശതമാനം കൂടിയെന്ന വിവരമാണ് പുറത്തു വന്നിരിക്കുന്നത്.
2017ല്‍ പ്രവര്‍ത്തനം തുടങ്ങിയ ആപ്പില്‍ എട്ടുലക്ഷം ഇന്ത്യക്കാരും ഉപയോക്താക്കളായുണ്ട്.
ഇറ്റലിയില്‍ ദിവസേന ശരാശരി മൂന്നുമണിക്കൂര്‍ വരെയാണ് ആളുകള്‍ ഡേറ്റിംഗ് ആപ്പുകളില്‍ സമയം ചെലവഴിക്കുന്നത്.
ഷെയ്ക്ക് ടു എക്സിറ്റ് ഫംഗ്ഷനാണ് ഈ ആപ്പിന്റെ ഒരു പ്രധാന പ്രത്യേകത.
അതായത് അപ്രതീക്ഷിതമായി പങ്കാളി മുറിയിലേക്ക് കടന്നു വന്നാല്‍ ഒറ്റ കുലുക്കിന് ആപ്പ് തനിയെ ഡിസ്കണക്ട ആകും.
പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കാനായി തങ്ങളുടെ ചൂടന്‍ ചിത്രങ്ങള്‍ അയച്ചു നല്‍കാനും പലര്‍ക്കും മടിയില്ലയെന്നാണ് വിവരം.
എന്തായാലും ലോക്ക് ഡൗണ്‍ കഴിയുന്നതോടെ പല കുടുംബബന്ധങ്ങളിലും കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്നുറപ്പാണ്.