കാലം മാറുന്നതനുസരിച്ച് സംസ്കാരത്തിനും മാറ്റങ്ങൾ വന്നു തുടങ്ങി. മാതാപിതാക്കൾ കണ്ടെത്തുന്ന ആളെ മാത്രം വിവാഹം കഴിക്കു എന്നൊരു കാലം തന്നെ നമുക്ക് ഉണ്ടായിരുന്നു.
എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ആചാരങ്ങളും അനുഷ്ടാനങ്ങളും മാറിക്കൊണ്ടിരിക്കുകയാണ്. പല തരത്തിലുള്ള ഡേറ്റിങ് ആപ്പ് വരെ ഇന്ന് നിലവിലുണ്ട്.
റഷ്യയിൽ നിന്നും ഡേറ്റിംഗുമായി ബന്ധപ്പെട്ട് വാർത്തയാണ് പുറത്തു വരുന്നത്. റഷ്യയിൽ ഒരു യുവാവും യുവതിയും ഡേറ്റിന് പോയി. മിറ അവന്യൂവിലെ ഒരു കഫേയാണ് അവർ ഡേറ്റിന് വേണ്ടി തിരഞ്ഞെടുത്തത്.
അങ്ങനെ ഭക്ഷണം കഴിക്കാൻ രണ്ടാളും കയറി. ബില്ല് ഷെയർ ഇടാമെന്ന ധാരണയിലാണ് ഇരുവരും ഒരു ഹോട്ടലിലേക്ക് കയറിയത്.
വയറു നിറയെ ഭക്ഷണം കഴിച്ച് ബില്ല് കൊടുക്കാൻ നേരം രണ്ടാളും തമ്മിൽ തർക്കമായി. 6000 രൂപയാണ് ബിൽ വന്നത്. യുവാവ് ആണ് ഏറ്റവും കൂടുതൽ കഴിച്ചത് അതുകൊണ്ട് ഇത്രയും രൂപ ഷെയർ ഇടാൻ സാധിക്കില്ലെന്ന് പറഞ്ഞ് യുവതി ഹോട്ടലിൽ നിന്നിറങ്ങി പോയി. അവസാനം യുവാവ് ഒറ്റക്ക് ഇത്രയും രൂപ അടക്കേണ്ടി വന്നു.
പിന്നാലെ യുവാവ് യുവതിക്കെതിരെ പൊലീസിൽ പരാതി നൽകി. മോസ്കോയിൽ നിന്നുള്ള 28 -കാരനാണ് പരാതി നൽകിയത്.
ഓൺലൈൻ പോർട്ടൽ വഴിയാണ് യുവാവ് യുവതിയെ ആഴ്ചകൾക്ക് മുമ്പ് കണ്ടത്. പിന്നീട്, സോഷ്യൽ മീഡിയ വഴി കൂടുതൽ പരിചയപ്പെട്ടു. അതിനു പിന്നാലെയാണ് ഡേറ്റിങിനു പോകാൻ തീരുമാനിച്ചത്.