ഡേറ്റിംഗ് ആപ്പിലൂടെ കാമുകി കാമുകന്മാരെ കണ്ടത്തുന്നത് ഇന്ന് അത്ര അപൂര്‍വമായ കാര്യമല്ല. ഇങ്ങനെ പരിചയപ്പെടുന്നവരെ നേരില്‍ കാണുമ്പോള്‍ പലപ്പോഴും നിരാശയായിരിക്കും സംഭവിക്കുന്നതും. സംസാരത്തിലെ സ്വഭാവമായിരിക്കില്ല പലർക്കും നേരിൽ കാണുമ്പോൾ. ചിലര്‍ അടുപ്പത്തിലായതിന്ശേഷം ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാറുമുണ്ട്.
എന്നാല്‍ യുവാവിന് ഇവിടെ സംഭവിച്ചിരിക്കുന്നതും അങ്ങനെതന്നെയാണ്. ഡേറ്റിങ്ങ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയെ കാണാന്‍പോയ യുവാവിന്റെ കൈയിൽ നിന്നും പണം നഷ്ടമായിരിക്കുകയാണ്.
ദീപിക ഭരദ്വാജ് എന്ന ജേണലിസ്റ്റാണ് ഡേറ്റിന് പോയി പുലിവാല് പിടിച്ചത്. മൂന്നു വര്‍ഷത്തിന്ശേഷമാണ് ഇയാൾ ഡേറ്റിനായി പോകുന്നത്. അതിന്റെ എല്ലാ ആകാംഷയോടെയാണ് അയാള്‍ ഡേറ്റിംഗിനായി പോയതും.
അങ്ങനെ തമ്മില്‍ കാണുവാനായി ഇരുവരും ഹുദാ മെട്രോ സ്റ്റേഷനിലെത്തി. എന്നാല്‍ കണ്ടുകഴിഞ്ഞപ്പോള്‍ യുവതിയുടെ സംസാരവും രൂപവും ആപ്പില്‍ കണ്ടതിൽ നിന്നും വ്യത്യസ്തമായിരുന്നു.
യുവതി കണ്ടതിന് ശേഷം തനിക്ക് 6000 രൂപ തരേണ്ടിവരുവെന്നാണ് അയാളോട് പറഞ്ഞു. യുവാവ് ഈ ആവശ്യം വിസമ്മതിച്ചതോടെ അയാളെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
യുവാവ് തന്റെ സമയം പാഴാക്കിയെന്നും ബഹളമുണ്ടാക്കി ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കുമെന്നും അവർ ഭീഷണിപ്പെടുത്തുകയും ചെയ്തു. അങ്ങനെ യുവാവിന്റെ കൈയില്‍ നിന്ന് കാശെല്ലാം വാങ്ങിക്കഴിഞ്ഞ ശേഷമാണ് യുവാവിനെ വിട്ടയിച്ചത്. സമൂഹ മാധ്യമത്തിലൂടെയാണ് യുവാവ് കഴിഞ്ഞ ദിവസം തനിക്കുണ്ടായ ദുരനുഭവം പങ്ക് വെച്ചത്.