അത്രയും കാലം നമ്മുടെ കൂടെ ഉണ്ടായിരുന്നൊരാൾ പെട്ടെന്ന് ഒന്നും പറയാതെ നമ്മളിൽ നിന്ന് അകന്ന് പോയാലെന്ത് ചെയ്യും. കരഞ്ഞ് തളർന്നു പോകും ചിലർ. തനിക്ക് സംഭവിച്ച വിധിയെ പഴിച്ച് ശിഷ്ടകാലം ജീവിച്ച് തീർക്കും മറ്റു ചിലർ.
എന്നാൽ ഇതിലൊന്നും തളരാതെ ജീവിതം മുന്നോട്ട് നയിക്കുക എന്നത് വളരെ വലിയ കാര്യമാണ്. ഇന്ന് സോഷ്യൽ മാഡിയ അനുദിനം വർധിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കാണാതായവരെ ഞൊടിയിടയിൽ കണ്ടെത്തുന്നതിന് നിഷ്പ്രയാസമാണ്. അത്തരത്തിലൊരു സംഭവം നടന്നിരിക്കുകയാണ് അമേരിക്കയിൽ.
മസാച്യുസെറ്റ്സിലുള്ള യുവതിയെയും തങ്ങളുടെ രണ്ട് കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് ഇവരുടെ ഭർത്താവ് കടന്നു കളഞ്ഞു. ഒരു വർഷം ആയിട്ടും തങ്ങളെ അന്വേഷിച്ച് വരാത്ത ഭർത്താവിനെ കണ്ടെത്താൻ സഹായിക്കണം എന്നും പറഞ്ഞ് സോഷ്യൽ മീഡിയയുടെ യുവതി സഹായം അഭ്യർഥിച്ചു. രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരുന്ന കാലത്താണ് ഭർത്താവ് മുങ്ങിയത്.
രണ്ടാമത്തെ കുഞ്ഞ് ജനിച്ചിട്ട് പോലും ഒന്നു കാണാൻ പോലും അദ്ദേഹം വന്നില്ല. ദയവായി കണ്ടെത്തി തരണം എന്ന് പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചു. പോസ്റ്റ് നിമിഷങ്ങൾക്കുള്ളിൽ വൈറലായി. ചാൾസ് വിതേഴ്സ് എന്നാണ് യുവതിയുടെ ഭർത്താവിന്റെ പേര്. അദ്ദേഹമൊരു ഷെഫാണെന്നും യുവതി പറഞ്ഞു.
മക്കളേയും ഭാര്യയോയും ഉപേക്ഷിച്ച് മുങ്ങിയ ഭർത്താവിനെ സോഷ്യൽ മീഡിയ 24 മണിക്കൂറിനുള്ളിൽ കണ്ടെത്തി. അതും പോസ്റ്റിൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. പലരും ഇയാളെ ഡേറ്റിംഗ് ആപ്പിലാണ് കണ്ടുമുട്ടിയിരുന്നത്. ഇയാളെ ഡേറ്റിംഗ് ആപ്പിൽ കണ്ടുമുട്ടി എന്നു പറഞ്ഞ് നിരവധിപ്പേരാണ് പോസ്റ്റിൽ കമന്റ് ചെയ്തിരിക്കുന്നത്.
The update we all wanted to see!!! The girls really did it!! I love to see it!! https://t.co/psjzw0RDZB pic.twitter.com/9hyANyupcl
— kay🍓 (@OKAYYYWOWWW) April 8, 2024