ദ​ത്താ​ജി​റാ​വു ര​ഞ്ജിയിലെ മിന്നുംതാരം


ബ​റോ​ഡ; 1947 മു​ത​ൽ 1961 വ​രെ ര​ഞ്ജി ട്രോ​ഫി​യി​ൽ ബ​റോ​ഡ​യു​ടെ താ​ര​മാ​യി​രു​ന്നു ദ​ത്താ​ജി​റാ​വു ഗെ​യ്ക്‌​വാ​ദ്.ര​ഞ്ജി ട്രോ​ഫി​യി​ലാ​യി​രു​ന്നു ദ​ത്താ​ജി​റാ​വു​വി​ന്‍റെ മി​ന്നും പ്ര​ക​ട​ന​ങ്ങ​ൾ. 14 സെ​ഞ്ചു​റി അ​ട​ക്കം 3139 റ​ണ്‍​സ് ര​ഞ്ജി​യി​ൽ നേ​ടി. 1959-60 ര​ഞ്ജി ട്രോ​ഫി സീ​സ​ണി​ൽ മ​ഹാ​രാ​ഷ്‌​ട്ര​യ്ക്ക് എ​തി​രേ നേ​ടി​യ 249 നോ​ട്ടൗ​ട്ട് ആ​യി​രു​ന്നു ഫ​സ്റ്റ് ക്ലാ​സി​ൽ ദ​ത്താ​ജി​റാ​വു​വി​ന്‍റെ ഉ​യ​ർ​ന്ന സ്കോ​ർ.

രാ​ജ്യാ​ന്ത​ര ക​രി​യ​റി​ൽ ത​ന്‍റെ പ്ര​തി​ഭ​യ്ക്കൊ​ത്ത പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കാ​ൻ സാ​ധി​ക്കാ​തി​രു​ന്ന ക​ളി​ക്കാ​ര​നാ​ണ്. 11 ടെ​സ്റ്റി​ൽ​നി​ന്ന് 350 റ​ണ്‍​സ് മാ​ത്ര​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​നു നേ​ടാ​ൻ സാ​ധി​ച്ച​ത്. 110 ഫ​സ്റ്റ് ക്ലാ​സ് മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 17 സെ​ഞ്ചു​റി​യും 23 അ​ർ​ധ​സെ​ഞ്ചു​റി​യും അ​ട​ക്കം 5788 റ​ണ്‍​സ് അ​ദ്ദേ​ഹം സ്വ​ന്ത​മാ​ക്കി.

‌1957-58 സീ​സ​ണി​ൽ ബ​റോ​ഡ​യെ ര​ഞ്ജി ട്രോ​ഫി കി​രീ​ട​ത്തി​ൽ എ​ത്തി​ച്ച ക്യാ​പ്റ്റ​നു​മാ​യി. ഒ​ന്പ​ത് വ​ർ​ഷ​ത്തി​നി​ടെ ബ​റോ​ഡ​യു​ടെ ആ​ദ്യ കി​രീ​ട​മാ​യി​രു​ന്നു അ​ത്. സ​ർ​വീ​സ​സി​ന് എ​തി​രാ​യ ഫൈ​ന​ലി​ൽ സെ​ഞ്ചു​റി​യും അ​ന്ന് ദ​ത്താ​ജി​റാ​വു സ്കോ​ർ ചെ​യ്തു.

ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​മു​ൻ ക്യാ​പ്റ്റ​ൻ ദ​ത്താ​ജി​റാ​വു ഗെ​യ്ക്‌വാ​ദ് (95 വിടവാങ്ങുമ്പോൾ ഇ​ന്ത്യ​യി​ൽ ജീ​വി​ച്ചി​രു​ന്ന​വ​രി​ൽ പ്രാ​യം കൂ​ടി​യ ടെ​സ്റ്റ് ക​ളി​ക്കാ​ര​നാ​യി​രു​ന്നു. വാ​ർ​ധ​ക്യസ​ഹ​ജ​മാ​യ പ്ര​ശ്ന​ങ്ങ​ളെത്തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ന്ത്യ​ൻ മു​ൻ താ​ര​വും പ​രി​ശീ​ല​ക​നു​മാ​യി​രു​ന്ന അ​ൻ​ഷു​മാ​ൻ ഗെ​യ്ക‌‌​വാ​ദി​ന്‍റെ അ​ച്ഛ​നാ​ണ്.

ഇ​ന്ത്യ​ക്കാ​യി 11 ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ചി​ട്ടു​ണ്ട്. നാ​ലു മ​ത്സ​ര​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​നാ​യി. 11 ക​ളി​ക​ളി​ൽ​നി​ന്ന് 350 റ​ണ്‍​സെ​ടു​ത്തി​ട്ടു​ണ്ട്. 1952 ൽ ​ലീ​ഡ്സി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രേ​യാ​ണ് ഗെ​യ്ക്‌​വാ​ദ് രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ൽ അ​ര​ങ്ങേ​റി​യ​ത്. 1959ലെ ​ഇം​ഗ്ല​ണ്ട് പ​ര്യ​ട​ന​ത്തി​ൽ ക്യാ​പ്റ്റ​നാ​യി. 1961 ൽ ​ചെ​ന്നൈ​യി​ൽ ന​ട​ന്ന പാ​ക്കി​സ്ഥാ​നെ​തി​രാ​യ മ​ത്സ​ര​മാ​ണ് ഒ​ടു​വി​ൽ ക​ളി​ച്ച​ത്. 52 റ​ണ്‍​സാ​ണ് ഉ​യ​ർ​ന്ന സ്കോ​ർ.

2016ലാ​ണ് ഇ​ന്ത്യ​യി​ലെ പ്രാ​യം കൂ​ടി​യ ക്രി​ക്ക​റ്റ് താ​ര​മെ​ന്ന റി​ക്കാ​ർ​ഡി​ന് ഉ​ട​മ​യാ​യ​ത്. മു​ൻ ബാ​റ്റ​ർ ദീ​പ​ക് ഷൊ​ദാ​ൻ 87-ാം വ​യ​സി​ൽ അ​ന്ത​രി​ച്ച​പ്പോ​ഴാ​യി​രു​ന്നു ഇ​ത്.

ഗെ​യ്ക്‌​വാ​ദി​ന്‍റെ നി​ര്യാ​ണ​ത്തോ​ടെ 93 വ​ർ​ഷ​വും 349 ദി​വ​സ​വും പ്രാ​യ​മു​ള്ള ചിം​ഗ​ൽ​പു​ട്ട് ഗോ​പി​നാ​ഥാണ് ഇനി ഇ​ന്ത്യ​യി​ൽ ജീ​വി​ച്ചി​രി​ക്കു​ന്ന​വ​രി​ൽ ഏ​റ്റ​വും പ്രാ​യ​മു​ള്ള ടെ​സ്റ്റ് ക്രി​ക്ക​റ്റ​ർ.

Related posts

Leave a Comment