കു​ഞ്ഞാ​യി​രു​ന്ന​പ്പോ​ൾ കൊ​ടു​ത്ത വാ​ക്ക്: അ​ച്ഛ​ന്‍റെ സ്വ​പ്ന​മാ​യി​രു​ന്ന ബു​ള്ള​റ്റ് സ​മ്മാ​നി​ച്ച് മ​ക​ൾ; വൈ​റ​ലാ​യി വീ​ഡി​യോ

ചെ​റി​യ​പ്രാ​യ​ത്തി​ൽ താ​ൻ വ​ലു​താ​കു​മ്പോ​ൾ അ​ച്ഛ​നും അ​മ്മ​യ്ക്കു​മാ​യി എ​ന്തൊ​ക്കെ കാ​ര്യ​ങ്ങ​ൾ ചെ​യ്ത് ത​രു​മെ​ന്ന് കു​ട്ടി​ക​ൾ മാ​താ​പി​താ​ക്ക​ളോ​ട് പ​റ​യാ​റു​ണ്ട്. ത​ങ്ങ​ളു​ടെ മ​ക്ക​ൾ അ​ക്കാ​ര്യ​ങ്ങ​ൾ ഒ​ക്കെ ചെ​യ്ത് ത​രു​മോ എ​ന്ന​തി​ല​ല്ല മ​റി​ച്ച് ആ ​കു​ഞ്ഞു​മ​ന​സി​ൽ അ​ച്ഛ​നോ​ടും അ​മ്മ​യോ​ടു​മു​ള്ള ക​രു​ത​ലി​ന്‍റെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും വാ​ക്കു​ക​ളാ​ണ് മാ​താ​പി​താ​ക്ക​ൾ​ക്ക് സ​ന്തോ​ഷം ന​ൽ​കു​ന്ന​ത്.

എ​ന്നാ​ൽ കു​ട്ടി​ക​ൾ അ​ച്ഛ​നും അ​മ്മ​യ്ക്കും ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ ഓ​ർ​മ​യി​ൽ സൂ​ക്ഷി​ച്ച് വ​ലു​താ​കു​മ്പോ​ൾ അ​ത് നി​റ​വേ​റ്റി ന​ൽ​കി​യാ​ലോ? അ​ത്ത​ര​ത്തി​ലൊ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്.

ആ​ര​തി സാ​വ​ന്ത് എ​ന്ന ഇ​ന്‍​സ്റ്റ​ഗ്രാം ഐ​ഡി ഉ​ട​മ​യാ​ണ് ത​ന്‍റെ അ​ച്ഛ​ന് ന​ല്‍​കി​യ സ​ര്‍​പ്രൈ​സി​ന്‍റെ വി​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ‘അ​ച്ഛ​ന്‍ പ​ണ്ടു​മു​ത​ലേ ആ​ഗ്ര​ഹി​ച്ചി​രു​ന്ന​താ​ണ് ഒ​രു റോ​യ​ല്‍ എ​ന്‍​ഫീ​ള്‍​ഡ് ബു​ള്ള​റ്റ്, പ​ല​വ​ട്ടം അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞി​ട്ടു​ണ്ട്.

കു​ഞ്ഞാ​യി​രു​ന്ന​പ്പോ​ള്‍ ഞാ​ന്‍ അ​ദ്ദേ​ഹ​ത്തി​ന് വാ​ക്കു​കൊ​ടു​ത്തി​രു​ന്ന​താ​ണ് വ​ലു​താ​യി ഒ​രു ജോ​ലി​യാ​കു​മ്പോ​ള്‍ അ​ച്ഛ​ന് എ​ന്താ​യാ​ലും ബു​ള്ള​റ്റ് വാ​ങ്ങി​ത്ത​രും എ​ന്ന്. എ​നി​ക്ക് ജോ​ലി കി​ട്ടി​യ​പ്പോ​ൾ മു​ത​ൽ ഞാ​ൻ ഇ​തി​നു​വേ​ണ്ടി പ​ണം സ്വ​രു​ക്കൂ​ട്ടി. എ​ന്‍റെ അ​ച്ഛ​നെ​പ്പോ​ലെ ത​ന്നെ എ​നി​ക്ക് പ്ര​ധാ​ന​പ്പെ​ട്ട​താ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ഈ ​ആ​ഗ്ര​ഹ​വും.

ഒ​രു ബു​ള്ള​റ്റ് സ്വ​ന്ത​മാ​യി വാ​ങ്ങാ​നു​ള്ള തു​ക​യൊ​ന്നും എ​ന്‍റെ ക​യ്യി​ലു​ണ്ടാ​യി​രു​ന്നി​ല്ല. പ​ക്ഷേ ഓ​രോ ത​വ​ണ​യും അ​ച്ഛ​ൻ എ​നി​ക്കും എ​ന്‍റെ കു​ടും​ബ​ത്തി​നും വേ​ണ്ടി ചെ​യ്തു ത​ന്നി​ട്ടു​ള്ള കാ​ര്യ​ങ്ങ​ൾ ഓ​ർ​ക്കു​മ്പോ​ൾ എ​ങ്ങ​നെ​യും ബു​ള്ള​റ്റ് വാ​ങ്ങി കൊ​ടു​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം എ​ന്നി​ൽ അ​തി​ശ​ക്ത​മാ​യി ഉ​ട​ലെ​ടു​ക്കും.

അ​ച്ഛ​ന്‍ കു​ടും​ബ​ത്തി​നാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ വ്യ​ക്തി​പ​ര​മാ​യ ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ള്‍ ത്യ​ജി​ച്ചി​ട്ടു​ണ്ട്. ഞ​ങ്ങ​ള്‍​ക്ക് യാ​തൊ​രു ബു​ദ്ധി​മു​ട്ടും ഉ​ണ്ടാ​കാ​തി​രി​ക്കാ​നാ​യി​രു​ന്നു അ​ത്. ഇ​ന്ന് അ​ച്ഛ​ന്‍റെ ജീ​വി​താ​ഭി​ലാ​ഷം എ​നി​ക്ക് സാ​ധി​ച്ചു കൊ​ടു​ക്കാ​നാ​യി. ഒ​രു​പാ​ട് സ്നേ​ഹ​വും ക​ട​പ്പാ​ടു​മു​ണ്ട് അ​ച്ഛ​നോ​ട്’ എ​ന്ന കു​റി​പ്പി​നൊ​പ്പ​മാ​ണ് യു​വ​തി വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

ഷോ​റൂ​മി​ലേ​ക്ക് അ​ച്ഛ​ന്‍റെ​യും അ​മ്മ​യു​ടെ​യും ക​ണ്ണു​ക​ൾ തു​ണി​കൊ​ണ്ട് കെ​ട്ടി​വെ​ച്ചാ​ണ് ആ​ര​തി ഇ​വ​രെ കൊ​ണ്ടു​വ​രു​ന്ന​ത്. മ​ക‍​ളു​ടെ സ​മ്മാ​നം ക​ണ്ട് ഇ​രു​വ​രും സ​ന്തോ​ഷി​ക്കു​ന്നു​ണ്ട്. വീ​ഡി​യോ​യി​ൽ അ​ച്ഛ​നും അ​മ്മ​യും ബു​ള്ള​റ്റി​ൽ യാ​ത്ര ചെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ളു​മു​ണ്ട്.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Related posts

Leave a Comment