അമ്മായിയമ്മ തനിക്ക് പതിവായി പഴകിയ ഭക്ഷണം തരുന്നെന്ന് കാണിച്ച് മരുമകള്‍ പൊലീസില്‍ പരാതി നല്‍കി. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം.
അമ്മായിയമ്മ ദിവസം മുഴുവന്‍ ടിവി കണ്ട് സമയം കളയുകയാണെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. പഴകിയ ഭക്ഷണം കഴിച്ച് തനിക്ക് അസുഖം വന്നതായും മരുമകള്‍ ആരോപിക്കുന്നു.
പരാതികേട്ട് ആദ്യം പൊലീസുകാര്‍ ഒന്ന് അമ്പരന്നു. തുടര്‍ന്ന് അമ്മായിയമ്മയോട് കാര്യം തിരക്കിയപ്പോള്‍ അവര്‍ക്ക് പറയാനുണ്ടായിരുന്നത് മറ്റൊരു പരാതിയായിരുന്നു.
മരുമകള്‍ അടുക്കളയില്‍ സഹായിക്കില്ലെന്നും, വീട്ടിലെ ഒരു പണിയും ചെയ്യാതെ സദാസമയവും ഫോണിലാണെന്നുമായിരുന്നു അമ്മായിയമ്മയുടെ പരാതി.
പോലീസ് ഉദ്യോഗസ്ഥര്‍ രണ്ടുപേരെയും കാര്യങ്ങള്‍ പറഞ്ഞ് ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്. മേലില്‍ ഇത്തരം നിസാര പരാതികളുമായി വരരുതെന്ന താക്കീതും നല്‍കിയാണ് പോലീസുകാര്‍ തിരിച്ചു പോയത്.