മാഡ്രിഡ്: സ്പാനിഷ് താരം ഡേവിഡ് സിൽവ അടുത്ത സീസണിൽ ലാലിഗ ക്ലബായ റയൽ സോസിദാദിന് വേണ്ടി കളിക്കും. സോസിദാദുമായി മൂന്നു വർഷത്തെ കരാറിൽ താരം ഒപ്പുവച്ചു. ഫ്രീ ഏജന്റായാണ് സിൽവ സോസിദാദിൽ എത്തുന്നത്.
ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി വിട്ട സിൽവ പത്തുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ലാലിഗയിൽ തിരിച്ചെത്തുന്നത്. സിൽവ ഇറ്റാലിയൻ ക്ലബ് ലാസിയോയുമായി ധാരണയിലെത്തിയെന്നും
കരാർ ഉടൻ ഒപ്പുവയ്ക്കുമെന്നും യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇന്നലെ അപ്രതീക്ഷിതമായാണ് സ്പാനിഷ് ക്ലബ് താരത്തെ സ്വന്തമാക്കിയതായി അറിയിച്ചത്.
2010-ൽ ആണ് സിൽവ മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയത്. സിറ്റിയുടെ ആദ്യ പ്രീമിയർ ലീഗ് കിരീട നേട്ടം മുതൽ ഇപ്പോൾ നാലു കിരീടങ്ങൾ നേടിയത് വരെ സിൽവ മുന്നിൽ ഉണ്ടായിരുന്നു.