രണ്ടാം സിംഗിള്‍സില്‍ രാംകുമാര്‍ രാമനാഥന് ജോസ് സ്റ്റാതത്തെ പരാജയപ്പെടുത്തി. സ്കോര്‍: 6-3, 6-4, 6-3.ആദ്യ സെറ്റ് 1-3നു പിന്നില്‍നിന്ന ശേഷം മികച്ച പ്രകടനം നടത്തിയ ഭാംബ്രി 47 മിനിറ്റിനുള്ളില്‍ സ്വന്തമാക്കി. 5-3ന്റെ ലീഡ് നേടിയ ഭാംബ്രി പിന്നെ സ്വന്തം സെര്‍വി നിലനിര്‍ത്തി സെറ്റ് സ്വന്തമാക്കി.
രണ്ടാം സെറ്റില്‍ 0-2നു പിന്നില്‍നിന്ന ശേഷമാണ് ഭാംബ്രി ജയിച്ചുകയറിയത്. നിര്‍ണായകമായ മൂന്നാം സെറ്റില്‍ തുടക്കത്തിലേ ലീഡ് നേടിയ ഭാംബ്രി സെറ്റും മാച്ചും സ്വന്തമാക്കി. രണ്ടാം മത്സരത്തില്‍ മികച്ച പ്രകടനത്തോടെയാണ് രാംകുമാര്‍ രാമനാഥന് ജയിച്ചത്. ഇന്ന് രണ്ട് റിവേഴ്സ് സിംഗിള്‍സ് മത്സരങ്ങളും ലിയാന്ഡര്പെയ്സും വിഷ്ണുവര്‍ധനും ചേര്‍ന്നുള്ള ഡബിള്‍സ് മത്സരവും നടക്കും.
പാദത്തിലുണ്ടായ പരിക്ക് ഭേദമാകാഞ്ഞതിനെത്തുടര്ന്ന് അവസാന നിമിഷം സാകേത് മൈനേനി പുറത്തായതോടെയാണ് വര്ധന് ടീമില്‍ ഇടം പിടിച്ചത്. ലണ്ടന്‍ ഒളിമ്പിക്സിലും കഴിഞ്ഞ സെപ്റ്റംബറില്‍ സ്പെയിനിനെതിരായി നടന്ന വേള്‍ഡ് ഗ്രൂപ്പ് പ്ലേ ഓഫിലും വിഷ്ണു വര്ധന് പെയ്സിനൊപ്പം കളിച്ചിരുന്നു. ആര്‍ട്ടം സിതാക്ക്-മൈക്കള്‍ വീനസ് സഖ്യമാണ് ലിയാൻഡർ പെയ്സ്-വിഷ്ണു വര്ധന് സഖ്യത്തിന്റെ എതിരാളികള്‍.
ഇന്ത്യയുടെ ഒന്നാം നമ്പര്‍ ഡബിള്‍സ് താരം രോഹന് ബൊപ്പണ്ണയോട് അസോസിയേഷനിലെ മൂന്നു പ്രമുഖര്‍ സംസാരിച്ചിരുന്നെങ്കിലും ബൊപ്പണ്ണ പെയ്സിനൊപ്പം കളിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. ഇക്കാര്യമുന്നയിച്ച് ബോപ്പണ്ണയെ വിളിക്കാന്‍ പെയ്സ് തയാറായെങ്കിലും കാര്യങ്ങള്‍ അവിടെവരെയെത്തിയില്ല.
ബൊപ്പണ്ണയും പെയ്സും ഒന്നിച്ച് റിയോ ഒളിമ്പിക്സില്‍ മത്സരിച്ചിരുന്നെങ്കിലും ഒന്നാം റൗണ്ടില്‍ തന്നെ പുറത്തായിരുന്നു.