ദാവൂദ് ഇബ്രാഹിമിന്റെ 15,000 കോടി കണ്ടുകെട്ടിയോ ? അതോ മോദിയുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാനുള്ള വിദ്യയോ?

feqf

പുതിയ വിവരങ്ങള്‍ അനുസരിച്ച് പിടികിട്ടാപ്പുള്ളി ദാവൂദ് ഇബ്രാഹിമിന്റെ 15,000 കോടി വിലവരുന്ന സ്വത്തുക്കള്‍ യുഎഇ ഗവണ്‍മെന്റ് പിടിച്ചെടുത്തു. സ്വത്തുക്കളെല്ലാം സീല്‍ ചെയ്ത് സൂക്ഷിച്ചിരിക്കുകയാണ്. അടുത്തിടെയാണ് ഇയാളെക്കുറിച്ച് യുഎഇ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും കഴിഞ്ഞവര്‍ഷം യുഎഇ സന്ദര്‍ശിച്ച വേളയില്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് പുതിയ നടപടികളെന്ന് കരുതപ്പെടുന്നു. നരേന്ദ്ര മോദി യുഎഇ സന്ദര്‍ശിച്ചതിന് പിന്നില്‍ ദാവൂദിനെ കുടുക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

ലോകം മുഴുവന്‍ ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പെടുത്തിയ ആളാണ് ദാവൂദ് ഇബ്രാഹിം. യുഎഇ യില്‍ ദാവൂദിന്റെ പേരില്‍ നിരവധി ഹോട്ടലുകളുമുണ്ട്. ഇന്ത്യ,സ്‌പെയിന്‍, തായ്‌ലന്‍ഡ്,പാക്കിസ്ഥാന്‍, യുകെ എന്നിവിടങ്ങളില്‍ നിക്ഷേപങ്ങളുള്ള ഇയാള്‍ക്ക് നിരവധി കമ്പനികളില്‍  കൂട്ടുകച്ചവടവുമുണ്ട്.

ദാവൂദിന്റെ സ്വത്തുക്കള്‍ പിടിച്ചടുത്തെന്ന വാര്‍ത്ത യുഎഇ സര്‍ക്കാര്‍ ശരിവച്ചിട്ടുണ്ട്. ദാവൂദ് ഇബ്രാഹിമിനെ വിചാരണ ചെയ്യുന്നതിന് ഇന്ത്യയിലെത്തിക്കാന്‍ ശ്രമം നടത്തിവരുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രിയും അറിയിച്ചു. ദാവൂദിന്റെ സഹോദരന്റെ നിയന്ത്രണത്തില്‍ ഉള്ള കമ്പനികള്‍ക്കെതിരേയും അന്വേഷണം നടക്കുന്നുണ്ട്.

കള്ളപ്പണം പിടിച്ചെടുക്കാനും നശിപ്പിക്കാനുമെന്ന പേരില്‍ നടത്തിയ നോട്ട് റദ്ദാക്കലിനെ ന്യായീകരിക്കാനും അത് മൂലം സര്‍ക്കാരിനുണ്ടായ ക്ഷീണം മറയ്ക്കാനുമായി കെട്ടിച്ചമച്ച കഥയാണിതെന്ന ആരോപണവും ഉയരുന്നുണ്ട്. സോഷ്യല്‍ മീഡിയയിലാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ ആദ്യം പ്രചരിച്ചത്. പിന്നീട് മുഖ്യധാരാ മാധ്യമങ്ങള്‍ വാര്‍ത്ത ഏറ്റെടുക്കുകയായിരുന്നു.

Related posts