കറാച്ചി: അധോലോക നായകന് ദാവൂദ് ഇബ്രാഹിമിനെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ തള്ളി ഇന്റലിജന്‍സ് വൃത്തങ്ങള്‍. വിഷം ഉള്ളില്‍ച്ചെന്ന് ദാവൂദ് ഇബ്രാഹിമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്.
ഇന്നലെ ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഒരു പാക്കിസ്ഥാന് യൂട്യൂബര്‍ പങ്കുവച്ച വീഡിയോയാണ് ദാവൂദ് ഇബ്രാഹിമിന്റെ ആരോഗ്യനില മോശമാണെന്നതരത്തിലുള്ള പ്രചാരണം കൂടുതല്‍ ശക്തമാക്കിയത്.
പാക്കിസ്ഥാനിലെ പെട്ടെന്നുള്ള ഇന്റര്‍നെറ്റ് നിരോധനവുമായി ബന്ധപ്പെടുത്തിയായിരുന്നു വീഡിയോ. എന്നാല്‍ അധികൃതര്‍ ഈ അവകാശവാദങ്ങള്‍ തള്ളിക്കളഞ്ഞു.
പ്രതിപക്ഷമായ പാകിസ്ഥാന്-തെഹ്രീകെ-ഇ-ഇന്‍സാഫിന്റെ (പിടിഐ) വെര്‍ച്വല്‍ മീറ്റിംഗിനെ തുടര്‍ന്നാണ് ഇന്റര്‍നെറ്റ് കണക്ടിവിറ്റി തടസപ്പെട്ടതെന്നായിരുന്നു ഇവരുടെ വാദം. ദാവൂദ് ഇബ്രാഹിമിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള വാർത്ത തെറ്റാണെന്ന് അടുത്ത സഹായി ഛോട്ടാ ഷക്കീലും പറഞ്ഞു.