തിരുവനന്തപുരം: സ്ത്രീധന സന്പ്രദായത്തിനെതിരേ ഓരോരുത്തരുടേയും മനസ് ചിട്ടപ്പെടുത്തുക എന്നതു കാലഘട്ടത്തിന്റെ ആവശ്യമാണെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
സ്ത്രീധന സന്പ്രദായത്തിനെതിരായ സർവകലാശാല തലത്തിലുള്ള പ്രചാരണങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ച വൈസ് ചാൻസലർമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നു വേണ്ടത് സ്ത്രീധനത്തിനെതിരെ സാമൂഹിക ഉപരോധങ്ങൾ കെട്ടിപ്പടുക്കുന്ന തരത്തിൽ പൊതുജന അവബോധം എത്തിക്കുക എന്നതാണ്.
സ്ത്രീധനം ആവശ്യപ്പെടുന്നതിൽ നിന്നും നല്കുന്നതിൽ നിന്നും ആളുകളെ പിന്തിരിപ്പിക്കണം. ഇക്കാര്യത്തിൽ സർവകലാശാലകൾക്ക് വലിയ പങ്കുണ്ടെന്നും ഗവർണർ ചൂണ്ടിക്കാട്ടി.