ഭ​ർ​തൃ​ഗൃ​ഹ​ത്തി​ലെ യു​വ​തി​യു​ടെ മ​ര​ണം; സ്ത്രീധനപീഡനമെന്ന് മാ​താ​പി​താ​ക്ക​ൾ; ഒന്നും വേണ്ടന്ന് പറഞ്ഞ് വിവാഹം ചെയ്തു കഴിഞ്ഞപ്പോൾ ആവശ്യപ്പെട്ടത് 25 ലക്ഷ രൂപ; കണ്ണീർപൊഴിച്ച് പിതാവിന്‍റെ വെളിപ്പെടുത്തൽ



കോ​ട്ട​യം: മ​ണ​ര്‍​കാ​ട്ട് ഭ​ര്‍​തൃ​ഗൃ​ഹ​ത്തി​ല്‍ യു​വ​തി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ആ​രോ​പ​ണ​വു​മാ​യി ബ​ന്ധു​ക്ക​ള്‍. മ​ണ​ര്‍​കാ​ട് മാ​ലം ചി​റ​യി​ല്‍ അ​ര്‍​ച്ച​ന രാ​ജ്(24)​ആ​ണ് മ​രി​ച്ച​ത്.

സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് അ​ര്‍​ച്ച​ന​യെ ഭ​ര്‍​ത്താ​വ് ബിനു ഉ​പ​ദ്ര​വി​ച്ചി​രു​ന്നു​വെ​ന്നും മ​ക​ളു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്നും മാ​താ​പി​താ​ക്ക​ള്‍ ആ​രോ​പി​ച്ചു.

സ്ത്രീ​ധ​ന​മാ​യി 25 ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ട് മ​ക​ളെ, ബിനു മാ​ന​സി​ക​സ​മ്മ​ര്‍​ദ​ത്തി​ലാ​ക്കി​യി​രു​ന്നു​വെ​ന്നും മ​ര്‍​ദി​ച്ചി​രു​ന്നു​വെ​ന്നും ഇ​വ​ര്‍ പ​റ​യു​ന്നു. മ​ക​ളെ കൊ​ന്ന​താ​ണെ​ന്ന് സം​ശ​യി​ക്കു​ന്നു​വെ​ന്നും ഇ​വ​ര്‍ വ്യ​ക്ത​മാ​ക്കി.

മ​ണ​ർ​കാ​ട് സ്വ​ദേ​ശി ബി​നു​വു​മാ​യി ര​ണ്ട​ര വ​ർ​ഷം മു​ൻ​പാ​ണ് കി​ട​ങ്ങൂ​ർ സ്വ​ദേ​ശി​നി​യാ​യ അ​ർ​ച്ച​ന​യു​ടെ വി​വാ​ഹം ന​ട​ന്ന​ത്. സ്ത്രീ​ധ​ന​മാ​യി പ​ണ​മൊ​ന്നും വേ​ണ്ടെ​ന്നും മ​ക​ളെ മാ​ത്രം ന​ൽ​കി​യാ​ൽ മ​തി​യെ​ന്നും പ​റ​ഞ്ഞാ​യി​രു​ന്നു വി​വാ​ഹം ന​ട​ത്തി​യ​ത്.

എ​ന്നാ​ൽ വി​വാ​ഹം ക​ഴി​ഞ്ഞ​തോ​ടെ പ​ണം ആ​വ​ശ്യ​പ്പെ​ട്ടു തു​ട​ങ്ങി. ത​ങ്ങ​ളു​ടെ മു​ന്നി​ല്‍ വ​ച്ചും മ​ക​ളെ മ​ര്‍​ദി​ച്ചി​ട്ടു​ണ്ട്. ഫോൺ വിളിക്കുമ്പോൾ മർദിക്കുന്നതിന്‍റെയും കരയുന്നതിന്‍റെയും ശബ്ദം കേട്ടിട്ടുണ്ട്.

അ​ര്‍​ച്ച​ന​യെ ഉ​പ​ദ്ര​വി​ക്കു​മെ​ന്ന് ത​ങ്ങ​ളോ​ട് ത​ന്‍റേ​ട​ത്തോ​ടെ മ​രു​മ​ക​ന്‍ പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും മാ​താ​പി​താ​ക്ക​ള്‍ പ​റ​യു​ന്നു. എല്ലാ ദിവസവും തനിക്ക് മർദനമേൽക്കാറുണ്ടെന്ന് അർച്ചന പറഞ്ഞിരുന്നുവെന്ന് സഹോദരിമാരും വ്യക്തമാക്കി.

ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് അ​ർ​ച്ച​ന മ​രി​ച്ച​ത്. ഏ​റെ നേ​ര​മാ​യി കാ​ണാ​താ​യ​തി​നെ​ത്തു​ട​ര്‍​ന്ന് വീ​ട്ടു​കാ​ര്‍ ആ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് വീ​ട്ടി​ലെ കു​ളി​മു​റി​യി​ല്‍ തൂ​ങ്ങി​നി​ല്‍​ക്കു​ന്ന​ത് ക​ണ്ട​ത്. വീ​ട്ടു​കാ​രും അ​യ​ല്‍​വാ​സി​ക​ളും​ചേ​ര്‍​ന്ന് മ​ണ​ര്‍​കാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

സം​ഭ​വ​ത്തി​ൽ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് മ​ണ​ര്‍​കാ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു. കി​ട​ങ്ങൂ​ര്‍ നെ​ടു​മ​ങ്ങാ​ട്ട് രാ​ജു​വി​ന്‍റെ​യും ല​ത​യു​ടെ​യും മ​ക​ളാ​ണ് അ​ർ​ച്ച​ന. മ​ക​ള്‍: ഹൃ​തി​ക. സ​ഹോ​ദ​രി​മാ​ര്‍: അ​ഞ്ജു, അ​ക്ഷ​യ.

Related posts

Leave a Comment