കണ്ണൂർ: സ്ത്രീധന മോഹികളെ വിവാഹം ചെയ്യില്ലെന്ന് പറയാൻ പെൺകുട്ടികൾ ധൈര്യം കാട്ടണമെന്നും രക്ഷിതാക്കൾ ഇതിനെ പിന്തുണയ്ക്കണമെന്നും എംജിഎം (മുസ്ലിം ഗേൾസ് ആൻഡ് വുമൺസ് മൂവ്മെന്റ്) കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
ആർദ്രതയും സഹാനുഭൂതിയുമുള്ള വിശാലമനസ്കരും മനഃശാസ്ത്രവും നിയമവിദഗ്ധരുമടങ്ങിയവരെ വനിത കമ്മീഷനിൽ ഉൾപ്പെടുത്താനും അധ്യക്ഷയാക്കാനും സർക്കാർ തയാറാകണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
1961 മെയ് ഒന്നിന് നിലവിൽ വന്ന സ്ത്രീധന നിരോധന നിയമത്തിൽ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചാൽ മൂന്ന് കൊല്ലം വരെയും സ്ത്രീധന പീഡന മരണത്തിന് ഏഴു കൊല്ലം തടവുമാണ് ശിക്ഷ. ഇത് അപര്യാപ്തമാണ്.
നിയമം ഭേദഗതി ചെയത് കടുത്ത ശിക്ഷ നടപ്പാക്കണമെന്നും സത്രീകൾക്ക് പോലീസ് സ്റ്റേഷനിൽ നിർഭയത്വവും നീതിയും ഉറപ്പുവരുത്തണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
കെഎൻഎം മർകസുദ്ദഅവ ജില്ലാ സെക്രട്ടറി സി.സി. ശക്കീർ ഫാറൂഖി ഉദ്ഘാടനം ചെയ്തു. എംജിഎം ജില്ലാ പ്രസിഡന്റ് പ്രൊഫ. ഖൈറുന്നിസ ഫാറൂഖിയ്യ അധ്യക്ഷതവഹിച്ചു.
ജില്ലാ സെക്രട്ടറി സി.ടി. ആയിഷ , ഹസീന വളപട്ടണം, സജ്ന ഏഴോം, ആയിഷ തലശേരി, ശമീമ ഇരിക്കൂർ, മറിയം കടവത്തൂർ, ജുനൈദ ചക്കരക്കൽ, കെഎൻഎം മർകസുദ്ദഅവ ഭാരാവാഹികളായ വി.വി. മഹമൂദ്, പി.ടി.പി. മുസ്തഫ, സൈദ് കൊളേക്കര, അതാ ഉള്ള ഇരിക്കൂർ, ഉമ്മർ കടവത്തൂർ എന്നിവർ പ്രസംഗിച്ചു.