കൊല്ലം: ഭർതൃഗൃഹത്തിൽ ജീവനൊടുക്കാൻ ശ്രമിച്ച യുവതിയുടെ നില ഗുരുതരമായി തുടരുന്നു.കാവനാട് കന്നിമേൽ ചേരിയിൽ പുളിഞ്ചിക്കൽ വീട്ടിൽ കണ്ണന്റെ ഭാര്യ അനുജ (23)യാണ് ചികിത്സയിൽ കഴിയുന്നത്.
കഴിഞ്ഞദിവസം രാത്രിയിലാണ് യുവതി ജീവനൊടുക്കാൻ ശ്രമിച്ചത്. അനുജയുടെ പിതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ശക്തികുളങ്ങര പോലീസ് ഭർതൃമാതാവിനെതിരേ കേസെടുത്തു.
ഗാർഹിക പീഡനത്തിനാണ് കേസെടുത്തത്. ഭർതൃമാതാവ് അനുജയെ മാനസികമായി പീഡിപ്പിച്ചുവന്നിരുന്നതായാണ് ബന്ധുക്കൾ പോലീസിന് മൊഴിനൽകിയിട്ടുള്ളത്.
കഴിഞ്ഞദിവസം അനുജയും കണ്ണനും തമ്മിൽ വീട്ടിൽ വഴക്കിട്ടിരുന്നു. തുടർന്ന് മുറിക്കുള്ളിൽ കയറി കതകടച്ച അനുജ ആത്മഹത്യാശ്രമം നടത്തുകയായിരുന്നു.
തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ട അനുജയെ വാതിൽചവിട്ടിപൊളിച്ചാണ് പുറത്തെടുത്തത്. ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു .
കഴിഞ്ഞഡിസംബറിലായിരുന്നു കണ്ണന്റെയും അനുജയുടെ വിവാഹം .ശക്തികുളങ്ങര സിഐ എൻ. ആർ. ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.