മതം ഒരിക്കലും കണ്‍സേണ്‍ ആയിരുന്നില്ല. സ്വര്‍ണവും വിവാഹത്തിനൊരു വിഷയം ആയിരുന്നില്ല. ലളിതമായ വിവാഹം തന്നെ ആയിരുന്നു ആഗ്രഹിച്ചിരുന്നത്. സ്വര്‍ണം വീട്ടുകാര്‍ക്ക് ഭാരമാവും എന്നുളള ചിന്ത നേരത്തെ തന്നെ എനിക്കുണ്ടായിരുന്നു.
ഞാന്‍ സ്വന്തമായി സമ്പാദിച്ച് തുടങ്ങുന്നത് പതിനെട്ടോ പത്തൊന്പതോ വയസ് ഉളളപ്പോഴായിരുന്നുവെന്നു. ക്രൈസ്റ്റ് കോളേജിന്റെ കള്‍ചറല്‍ ടീമിന്റെ ഭാഗമായുളള പെര്‍ഫോമന്‍സിന് കിട്ടിയ സമ്മാനത്തുക ആയിരുന്നു എന്റെ ആദ്യത്തെ വരുമാനം.
എന്റെ ആവശ്യങ്ങള്‍ക്കുളള പണം സ്വയം കണ്ടെത്തണം എന്നുളള ചിന്ത അന്ന് മുതല്‍ എനിക്കൊപ്പമുണ്ട്. സ്വന്തം സമ്പാദ്യം ഉപയോഗിച്ച് തന്നെ വേണം കല്യാണവും എന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. -റിമ കല്ലിങ്കല്‍