രാത്രിയും പകലും തമ്മിലുള്ള വേര്‍തിരിവ് അപ്രത്യക്ഷമാകുന്നതായി ശാസ്ത്രജ്ഞരുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ഭൂമിയിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള പ്രദേശങ്ങളില്‍ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍. പരിസ്ഥിതിയിലും മനുഷ്യരുടെ ആരോഗ്യത്തിലും ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഈ മാറ്റത്തെ സംബന്ധിക്കുന്ന ഗവേഷണ റിപ്പോര്‍ട്ട് സയന്‍സ് അഡ്വാന്‍സ് എന്ന ജേര്‍ണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഗ്രഹങ്ങളുടെ ചലനത്തിനിടയിലുള്ള സമയത്തിന്റെ അളവും, ഉപഗ്രഹ ചിത്രങ്ങളുമാണ് ഗവേഷകര്‍ പഠനവിധേയമാക്കിയത്. 2012 നും 2016 നും ഇടയില്‍ ഭൂമിയില്‍ കൃത്രിമമായി പ്രകാശിപ്പിക്കുന്ന പ്രദേശങ്ങള്‍ ഏറുകയാണെന്നാണ് വ്യക്തമാകുന്നത്. ഇത്തരത്തില്‍ ഏഷ്യ-പശ്ചിമേഷ്യന്‍ പ്രദേശങ്ങളിലാണ് മാറ്റം കൂടുതലായി കാണപ്പെട്ടു തുടങ്ങിയിരിക്കുന്നതും.
എല്‍ഇഡി ലൈറ്റുകളുടെ വര്‍ധനവാണ് രാത്രിയും പകലും തമ്മിലുള്ള വേര്‍തിരിവ് അപ്രത്യക്ഷിതമാകുന്നതിനു പ്രധാനകാരണമെന്ന് പഠനം പറയുന്നു. പ്രകാശം വര്‍ധിപ്പിക്കാനുള്ള സാങ്കേതിക വിദ്യ ലഭ്യമാകുന്നതനുസരിച്ച് ഈ പ്രതിഭാസം വര്‍ധിക്കുമെന്നും ജര്‍മ്മന്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോസയന്‍സിലെ ഗവേഷകന് ക്രിസ്റ്റഫര്‍ ഖൈബ വ്യക്തമാക്കുന്നു.