ലോകാവസാനത്തെ അന്ധവിശ്വാസമായി തള്ളിക്കളയുന്നവരെ ഞെട്ടിച്ചു കൊണ്ട് ശാസ്ത്രജ്ഞരുടെ വെൡപ്പെടുത്തല്‍. 250 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് ഉണ്ടായ ഒരു വെള്ളപ്പൊക്കത്തില്‍ ഭൂമിയിലെ 90 ശതമാനം ജീവി വര്‍ഗവും അപ്രത്യക്ഷമായിരുന്നു. അതുപോലെ ഇനിയും വെള്ളപ്പൊക്കം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് ശാസ്ത്രലോകത്തിന്റെ ആശങ്ക.
250 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായ ലോകാവസാനത്തിനു കാരണം ഉല്‍ക്കാ പതനമോ അഗ്നിപര്‍വ്വത സ്ഫോടനമോ ആണെന്നായിരുന്നു കുറേക്കാലം മുമ്പുവരെ ശാസ്ത്രജ്ഞര്‍ കരുതിയിരുന്നത്. എന്നാല്‍ ആഗോളതാപന ഫലമായുണ്ടായ വെള്ളപ്പൊക്കമാണ് ലോകാവസാനത്തിനു കാരണമായതെന്ന നിഗമനത്തിലാണ് ശാസ്ത്രജ്ഞര്‍ ഇപ്പോള്‍. പല മതഗ്രന്ഥങ്ങളിലും ലോകാവസാനത്തിനു കാരണമായ വെള്ളപ്പൊക്കത്തെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്.
പാലിയോവേള്ഡ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിലാണ് ആഗോളതാപനം ലോകാവസാനത്തിനുക കാരണമായേക്കുമെന്ന ആശങ്ക ശാസ്ത്രജ്ഞര്‍ പങ്കുവച്ചത്. കാര്‍ബണ്‍ ഡയോക്സൈഡും മീഥൈനും അന്തരീക്ഷത്തില്‍ വ്യാപിക്കുന്നത് ലോകാവസാനത്തിനു വഴിവയ്ക്കുമെന്നാണ് പഠനത്തിനു നേതൃത്വം നല്കിയ പ്രൊഫസര്‍ പീറ്റര്‍ വാധാംസ് പറയുന്നത്.
കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പോളാര്‍ ഓഷ്യന്‍ ഫിസിക്സ് ഗ്രൂപ്പാണ് ആഗോള താപനം ലോകാവസാനത്തിനു വഴിതെളിക്കുമെന്ന പഠനത്തിനു പിന്നില്‍. ആഗോളതാപനം മൂലം ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുകുകയും അതുമൂലം ജലനിരപ്പുയരുകയും ചെയ്യുമെന്നാണ് ഇവരുടെ വിലയിരുത്തല്‍. ആര്‍ട്ടിക് പ്രദേശത്തിന്റെ അടിത്തട്ടിലുള്ള മീഥൈന്‍ ശേഖരം അതിവേഗം പുറംതള്ളപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും ഇത് മഞ്ഞുപാളികളെ ഉരുക്കി ലോകത്തെ വെള്ളത്തിനടിയിലാക്കുമെന്നും പീറ്റര്‍ വാധാംസ് പറയുന്നു.