സ്ത്രീകളെ ആക്ഷേപിച്ച് വീഡിയോ ഇട്ട യൂട്യൂബര്‍ വിജയ് പി നായരെ മര്‍ദ്ദിച്ച ഭാഗ്യലക്ഷ്മിയെയും സംഘത്തെയും രൂക്ഷമായി വിമര്‍ശിച്ച് ദയ അശ്വതി. ഒരു ലൈവ് വീഡിയോയിലൂടെയാണ് ദയ ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം വെളിപ്പെടുത്തിയത്
വീഡിയോയില്‍ ദയ പറയുന്നതിങ്ങനെ… ഒരു ചേട്ടന് വിമര്‍ശിച്ചു. എന്തിനെക്കുറിച്ച് വിമര്‍ശിച്ചു, ഫെമിനിസ്റ്റ്മാരെ കുറിച്ചും അവര്‍ ഇങ്ങനെയാണ് അങ്ങനെയാണ് എന്നൊക്കെ പറഞ്ഞിട്ട് അയാള്‍ അയാളുടെ യൂട്യൂബ് ചാനലില്‍ പ്രതികരിച്ചു.
ഫെമിനിസ്റ്റുകളെ കുറിച്ചും സ്ത്രീകളെക്കുറിച്ചും പറഞ്ഞതാണ്. അയാള്‍ പറഞ്ഞത് തെറ്റാണ്. സ്ത്രീകളെ അപമാനിക്കുന്ന രീതിയിലാണ് പറഞ്ഞത് അതിനെ ഞാന്‍ സപ്പോര്‍ട്ട് ചെയ്യുന്നില്ല.
പക്ഷേ വേറൊന്ന് എനിക്ക് പറയാനുള്ളത് അഭിപ്രായസ്വാതന്ത്ര്യം എന്ന് പറയുന്നത് ഒരു സ്ത്രീക്കും പുരുഷനും തുല്യ പ്രാധാന്യം ഉള്ളതാണ്.
അവരവരുടേതായ അഭിപ്രായങ്ങള്‍ തുറന്ന് പറയുന്നവരെ അവരുടെ വിട്ടില്‍ പോയിട്ട് തെറി വിളിക്കുക, ഉടുതുണി അഴിക്കുക അടിക്കുക ഇതൊക്കെ വളരെവളരെ മോശമായ പ്രവര്‍ത്തിയാണ്.
ഇങ്ങനെ ചെയ്ത ഭാഗ്യലക്ഷ്മി ചേച്ചി വളരെ അറിവുള്ള ആളാണ്. പക്ഷേ ചേച്ചി ഈ കാണിച്ചതിനെ എനിക്ക് സപ്പോര്‍ട്ട് ചെയ്യാന്‍ പറ്റത്തില്ല ഞാനൊരു സ്ത്രീയാണ് പക്ഷേ ഫെമിനിസ്റ്റ് ആണെന്ന് പറയത്തില്ല. ഫെമിനിസ്റ്റ്മാരെ പറഞ്ഞു എന്ന് പറഞ്ഞിട്ട് രണ്ടു സ്ത്രീകള്‍ അയാളുടെ വീട്ടില്‍ പോയിട്ട് അയാളെ മര്‍ദ്ദിച്ചു.
പ്രതികരിച്ച ഒരാളെ പോയി കേറി തല്ലുക എന്ന് പറയുമ്പോള്‍ എനിക്ക് എല്ലാവരുടെയും കയ്യില്‍ നിന്നും തല്ല് കിട്ടേണ്ടതാണ് ഒരുപാട് പേരെ ഞാന്‍ വിമര്‍ശിച്ചിട്ടുണ്ട് അപ്പോള്‍ ഇവരൊക്കെ ചേര്‍ന്ന് എന്നെ മര്ദ്ദിക്കേണ്ടതല്ലെ എത്ര മര്‍ദ്ദനം ഞാന്‍ ഏറ്റു വാങ്ങണം.
ഫെമിനിസ്റ്റ് എന്ന് പറയുന്ന ആള്‍ക്കാര്‍ക്ക് എന്ത് തോന്നിവാസവും കാണിക്കാമോ ? അഭിപ്രായസ്വാതന്ത്ര്യം സ്ത്രീക്കും പുരുഷനും തുല്യ സ്വാതന്ത്ര്യമാണ് ഉള്ളത് അപ്പോള്‍ അഭിപ്രായം പറയാം.
അതില്‍ നിങ്ങള്‍ക്ക് അഭിപ്രായം പറയണമെങ്കില്‍ നിങ്ങളും വീഡിയോയില്‍ പറയുക, അല്ലെങ്കില്‍ നിങ്ങള്‍ക്ക് അത് മനസ്സില്‍ തൊട്ടിട്ടുണ്ടെങ്കില്‍ നിയമപാലകരെ പോയി കാണൂ.
എന്തിനാണ് മര്‍ദ്ദിക്കുന്നത് നിങ്ങളുടെ പേര് അയാള്‍ എടുത്ത് പറഞ്ഞിട്ടുണ്ടോ… ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്ന് പറയുന്നത് നിങ്ങള്‍ മാത്രമേ ഉള്ളൂ… ഡബ്ബിങ് ആര്‍ട്ടിസ്റ്റ് കേരളത്തിലാകട്ടെ ഇന്ത്യയിലാകട്ടെ ഈ ഭാഗ്യലക്ഷ്മി ചേച്ചി മാത്രമാണോ ഡബ്ബിങ് ആര്‍ട്ടിസ്സ്റ്റായി ഉള്ളത്.
നിങ്ങള്‍ തല്ലിയത് ഒട്ടും ശരിയായില്ല, നിങ്ങള്‍ക്ക് ചോദിക്കാം വേണമെങ്കില്‍ നേരിട്ട് കണ്ടിട്ട് ചോദിക്കാം… ഈ ഉടുതുണി അഴിക്കലും മര്‍ദിക്കുന്നതും ഒക്കെ വളരെ മോശമായിപ്പോയി. അയാള്‍ സ്ത്രീകളെക്കുറിച്ച് കുറ്റം പറഞ്ഞിട്ടുണ്ടാക്കാം.
അത് അയാളുടെ അഭിപ്രായമാണ് പറഞ്ഞത് ആ അഭിപ്രായത്തോട് ആ അഭിപ്രായത്തിന്റെ രീതിയില്‍ നിങ്ങള്‍ക്ക് മറുപടി പറയാം… അല്ലാതെ കയ്യേറ്റം ചെയ്യാന്‍ നിങ്ങളാരും നിയമപാലകരല്ല.
സ്ത്രീകള്‍ക്ക് നിങ്ങളെ കണ്ടുപഠിക്കാന്‍ ഒരു ഗുണവും നിങ്ങളില്‍ ഇല്ല. കാരണം നിങ്ങള്‍ ആ വീഡിയോയില്‍ പച്ച തെറിയാണ് വിളിച്ചു പറയുന്നത്.
ആ തെറിയൊക്കെ സ്ത്രീകള്‍ കണ്ട് പഠിക്കണോ. നിങ്ങള്‍ സ്ത്രീകള്‍ക്ക് വേണ്ടി പ്രതിഷേധിക്കുന്നുണ്ടെങ്കില്‍ ഈ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പല കാര്യങ്ങളും ഈ കൊച്ചു കേരളത്തില്‍ നടക്കുന്നുണ്ട്.
കൊറോണ ബാധിച്ച ഒരു വിദ്യാര്‍ഥിനിയെ ആംബുലന്‍സിന് അകത്ത് വെച്ച് ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ച സംഭവം, റംസി എന്ന യുവതി ആത്മഹത്യ ചെയ്തു അതും ഒരു പുരുഷന്റെ പീഡനം കൊണ്ടാണെന്ന് ഞാന്‍ പറയുന്നു.
ഇതിലൊന്നും പ്രതിഷേധിക്കാത്തത് എന്തുകൊണ്ടാണ്. ഇതൊന്നും ചോദിക്കാന്‍ നിങ്ങളുടെ വായില്‍ നാവില്ലേ… അന്നൊന്നും നിങ്ങളുടെ നാക്ക് പൊങ്ങിയില്ലല്ലേ.
ഇവരുടെ കൂടെയുണ്ടായിരുന്ന ദിയസനയെക്കുറിച്ച് ഒന്നും പറയാന്‍ ഞാന്‍ ആളല്ല, എന്താണെന്നുവെച്ചാല്‍ സ്ത്രീകള്‍ക്ക് വേണ്ടി ഒരുപാട് ഘോരഘോരം ഘോഷിക്കുന്ന ദിയസന എന്നെ തന്നെ പല തവണ കുറ്റം പറഞ്ഞിട്ടുണ്ട്.
ഞാന്‍ ഒരു സ്ത്രീയാണെന്ന് അവള്‍ക്ക് തോന്നിയിട്ടില്ലായിരിക്കും, അതുകൊണ്ടായിരിക്കും എന്നെ വളരെ മേശമായ രീതിയില്‍ ചിത്രീകരിച്ചത്.
സത്യം പറഞ്ഞാല്‍ ഞാനിങ്ങനെ ആണെന്ന് ഏറ്റവും കൂടുതല്‍ പറയേണ്ടത് എന്റെ വീട്ടുകാരല്ലേ അവരൊന്നും രംഗത്ത് വരാതെ ദിയ സന എനിക്കുവേണ്ടി നല്ല നല്ല കാര്യങ്ങളൊക്കെ ചെയ്തിട്ടുണ്ട്.
നല്ല പച്ചതെറി ഒക്കെ വിളിച്ചു പറഞ്ഞിട്ടുള്ള വീഡിയോസ് ഒക്കെ ഞാന്‍ കണ്ടിട്ടുണ്ടായിരുന്നു.
ഞാന്‍ എങ്ങനെയാണ് എന്താണ് ഏത് രീതിയാണെന്നൊക്കെ ഞാന്‍ അവിടെ മാറ്റിനിര്‍ത്തുന്നു. അന്നൊന്നും സ്ത്രീത്വത്തെക്കുറിച്ച് ദിയസനയ്ക്ക് അറിയില്ലായിരിക്കും.
പിന്നെ ഈ ദിയസന മുന്നേ ഞാന്‍ യൂട്യൂബില്‍ കണ്ടതാണ് ഒരു നടന്റെ സിനിമാ കൊള്ളത്തില്ല, ആ പടം റിലീസ് ആയിട്ടുണ്ടോ എന്ന് എനിക്ക് സംശയമാണ് എന്നൊക്കെ പറഞ്ഞിട്ട് ദിയസന പോസ്റ്റിട്ടു. അത് കണ്ട് ആ നടനെ ഇഷ്ടപ്പെടുന്ന ആരാധകറില് കുറച്ചു പേര് വന്നു നല്ലോണം തെറിവിളിച്ചു.
അന്ന് പ്രസ്സ് മീറ്റിങ്ങ് ഒക്കെ നടത്തി. എന്നെ അവര്‍ തല്ലി എന്നൊക്കെ പറഞ്ഞിട്ട് എന്തുകൊണ്ടാണ് അവര്‍ നിയമത്തിന്റെ മുന്നില്‍ പോയത്. ഉപദ്രവിച്ചത് കൊണ്ടാണ് നിയമത്തിനുമുന്നില്‍ അവര്‍ പോയത്. അപ്പൊ ഉപദ്രവിച്ച ആള്‍ക്കാര്‍ക്ക് നിയമത്തിന്റെ മുന്നില്‍ ധൈര്യമായിട്ട് പോയിട്ട് പെറ്റീഷന് കൊടുക്കാം.
അപ്പോ നിനക്ക് അവിടെ നിയമം വേണം, ഇയാള്‍ക്ക് നിയമം വേണ്ടേ. നിനക്ക് എന്ത് തോന്നിവാസവും കാണിക്കാം. ആരെങ്കിലും പ്രതികരിച്ചാല്‍ അതിന്റെ പേരില്‍ നിനക്ക് കേസ് കൊടുക്കാം. നിനക്ക് നീതി വേണം.
ഇവിടെ ആണിനോരു നീതി പെണ്ണിനൊരു നീതി. എന്ന് പറഞ്ഞിട്ട് രണ്ട് നീതികളും നിയമങ്ങളും ഒന്നും ഇവിടെയില്ല. അഭിപ്രായം തുറന്നു പറയാന്‍ രണ്ടു പേര്‍ക്കും തുല്യ സ്വാതന്ത്ര്യം ഉണ്ട്. ദയ പറയുന്നു.