ഞാന്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തിയിരുന്നു, അന്ന് കാമുകന്‍ തേച്ചൊട്ടിച്ചിട്ടു പോയി, സിനിമയില്‍ അഭിനയിച്ചെങ്കിലും തെറ്റായ രീതിയില്‍ പണമുണ്ടാക്കിയിട്ടില്ല, സരിതയെ വിമര്‍ശിച്ച് കൈയടി നേടിയ ദയ അശ്വതിക്ക് ഒരുദിവസം കഴിഞ്ഞപ്പോള്‍ സംഭവിച്ചത് ഇതൊക്കെ

കഴിഞ്ഞദിവസം ഒരു ഫേസ്ബുക്ക് വീഡിയോ വൈറലായിരുന്നു. സരിതാ നായരെ വിമര്‍ശിച്ചും കളിയാക്കിയും വിമര്‍ശിച്ചും രണ്ട് പെണ്‍കുട്ടികളുടെ ലൈവ് വീഡിയോ. എറണാകുളം സ്വദേശിനി ദയ അശ്വതിയെന്ന സീരിയല്‍, സിനിമ രംഗത്തു പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടിയായിരുന്നു ലൈവില്‍ വന്ന പെണ്‍കുട്ടികളിലൊരാള്‍. വീഡിയോ വൈറലായെങ്കിലും പെണ്‍കുട്ടിക്ക് കിട്ടിയത് വലിയ പണിയായിരുന്നു. സരിതാ വിഷയം രാഷ്ട്രീയമായി എടുത്ത ആളുകള്‍ ഇവരുടെ മുന്‍കാല ചിത്രങ്ങളും മറ്റും വ്യാപകമായി ഷെയര്‍ ചെയ്തു. വീഡിയോ ഇറങ്ങിയതിനു പിന്നാലെ ഈ പെണ്‍കുട്ടിയ്ക്കു നേരെ സൈബര്‍ സഖാക്കള്‍ കടുത്ത സൈബര്‍ ആക്രമണമാണ് അഴിച്ചു വിട്ടിരിക്കുന്നത്.

ഇതില്‍ മനംനൊന്ത് പെണ്‍കുട്ടി പൊട്ടിക്കരഞ്ഞു കൊണ്ട് വീണ്ടും ലൈവ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ്. വീഡിയോയില്‍ അവര്‍ പറയുന്നത് ഇപ്രകാരമാണ്. ഞാന്‍ തെറ്റായ രീതിയില്‍ ഒരിക്കലും പണമുണ്ടാക്കിയിട്ടില്ല. പണ്ട് വൈറ്റിലയില്‍ ഒരു ബ്യൂട്ടിപാര്‍ലര്‍ തുടങ്ങിയിരുന്നു. കാമുനെന്നു പറഞ്ഞുവന്ന ഒരാള്‍ എന്നെ തേച്ചിട്ടുപോയി. മാസം 18,000ത്തിലധികം രൂപ വാടക കൊടുക്കേണ്ടി വന്നതിനാല്‍ ബ്യൂട്ടിപാര്‍ലര്‍ നിര്‍ത്തേണ്ടിവന്നു.

സിനിമയിലും മറ്റും ജൂണിയര്‍ ആര്‍ട്ടിസ്റ്റായിട്ട് അഭിനയിച്ചാണ് ജീവിക്കുന്നത്. ഭാര്യ അത്ര പോര, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. ഞാന്‍ സിനിമയില്‍ അഭിനയിച്ചപ്പോള്‍ എടുത്തിരുന്ന ചിത്രങ്ങള്‍ വച്ചാണ് എനിക്കെതിരേ സോഷ്യല്‍മീഡിയയില്‍ പ്രചരണം നടക്കുന്നത്. എനിക്ക് ഒരു ഫേസ്ബുക്ക് പേജ് മാത്രമാണുള്ളത്. ഇപ്പോള്‍ വലിയ തോതില്‍ ആക്രമണമാണ് നടക്കുന്നതെന്നും ദയ അശ്വതി പറയുന്നു.

അതേസമയം ദയയെ അപമാനിക്കുന്ന തരത്തിലുള്ള ട്രോളുകളും അശ്ലീലപരാമര്‍ശങ്ങളുടെയും കുത്തൊഴുക്കാണ് സിപിഎം അനുകൂല പേജുകളില്‍ നിറയുന്നത്. ഉമ്മന്‍ ചാണ്ടി സരിതയെ പീഡിപ്പിച്ചിട്ടില്ല എന്ന് വീഡിയോയുടെ ഒരു ഭാഗത്തില്‍ പെണ്‍കുട്ടി പറയുന്നുണ്ടായിരുന്നു. ഇതില്‍ പ്രകോപിതരായാണ് ഒരുകൂട്ടം ആളുകള്‍ ഈ പെണ്‍കുട്ടിക്കെതിരേ സൈബര്‍ ആക്രമണം നടത്തിയത്. സിപിഎം അനുകൂല ഫേസ്ബുക്ക് പേജായ പോരാളി ഷാജിയില്‍ വന്ന ഒരു പോസ്റ്റില്‍ വളരെ മോശമായാണ് ഈ പെണ്‍കുട്ടിയെ അവതരിപ്പിച്ചിരിക്കുന്നത്. വീഡിയോ പുറത്തു വന്നതില്‍ പിന്നെ വധഭീഷണി ദയയ്ക്കു നേരേയുണ്ടായി.

Related posts