ബിഗ് ബോസ് സീസണ്‍ ടുവിലെ മത്സരാര്‍ഥികളായിരുന്ന രജിത് കുമാറിനും ദയ അശ്വതിയ്ക്കും ഈ ഷോയോടെ നിരവധി ആരാധകരെയാണ് ലഭിച്ചത്. വ്യക്തി ജീവിതത്തില്‍ വിവാഹ ബന്ധം വേര്‍പ്പെടുത്തിയവരാണ് ഇരുവരും. ഇരുവര്‍ക്കും മക്കളുമുണ്ടെങ്കിലും രണ്ടാം വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് ഇരുവരും ഒരു അവസരത്തില്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഇനിയൊരു വിവാഹത്തിന് താല്‍പര്യമില്ലെന്നാണ് ദയ അശ്വതി ഇപ്പോള്‍ പറയുന്നത്. 22 വയസ്സു മുതല്‍ 37 വയസ്സു വരേ ജീവിതത്തിലെ നല്ല പ്രായത്തില്‍ ഒറ്റയ്ക്കു ജീവിച്ചെന്നും ഇനി ഒരു വിവാഹത്തിന്റെ ആവശ്യം ഇല്ലെന്നുമായിരുന്നു താരം ഫേസ്ബുക്കില്‍ കുറിച്ചത്.
ദയ അശ്വതിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ…എന്താണ് ബാബേട്ടാ,,,,,, ഈ മഞ്ഞ ടീഷര്‍ട്ട് എവിടെ എന്നു പലരും ചോദിച്ചു??,,, ഇതാണ് ആ മഞ്ഞ ടീഷര്‍ട്ട് ,,,,, രഘു ആ ടീഷര്‍ട്ട് ഊരി വേസ്റ്റ് ബോക്‌സില്‍ ഇട്ടപ്പോള്‍ എന്റെ മനസ്സ് ഒത്തിരി വേദനിച്ചു…
രഘുവില്‍ നിന്നാണ് ബാബുവേട്ടന്‍ എന്ന പേര് മാഷിന്റെ വീട്ടില്‍ വിളിക്കുന്ന വിളിപ്പേരാണെന്ന് ഞാന്‍ അറിഞ്ഞത്, രഘു ഈ ടീഷര്‍ട്ട് ഊരി വേസ്റ്റില്‍ കളയുമ്പോള്‍ പറഞ്ഞ വാക്കുകളാണ് എനിക്ക് ഈ ഷര്‍ട്ട് എടുക്കുവാന്‍ എന്നെ പ്രേരിപ്പിച്ചത്,,,, രഘു പറഞ്ഞത് ഇങ്ങനെ ആ മനുഷ്യനെ ഞാന്‍ വെറുക്കുന്നു.
അയാളുടെ പേരുള്ള ഈ ടീ ഷര്‍ട്ടുപോലും എനിക്ക് ഇനി വേണ്ട എന്ന് ,,, മാഷിന്റെ കൂടെ നടന്ന് ജനങ്ങളുടെ വോട്ട് കിട്ടാന്‍ വേണ്ടി മാത്രം ആണ് ഇവരുടെ ഉദ്ദേശം എന്ന് ഇത്രയും രഘു ചെയ്തപ്പോള്‍ എനിക്ക് മനസിലായി… എനിക്ക് മാഷിനോട് ഉള്ളത് ആരാധനമാത്രം ആണ് പ്രണയം അല്ല,,,,,പിന്നെ എന്റെ ഭര്‍ത്താവിന്റെ പേരും ബാബു എന്നാട്ടോ,,,, അതു കൊണ്ടും ഞാന്‍ ഈ പേരിനേ സ്‌നേഹിക്കുന്നു,,,,
എന്റെ രണ്ടു മക്കളെ ഇന്നും അദ്ദേഹം നോക്കുന്നുണ്ട് എനിക്ക് അതു തന്നെയാണ് അദ്ദേഹത്തെ ആ കാര്യത്തില്‍ ഒത്തിരി ഇഷ്ട്ടവുംആണ് … എന്തു ചെയ്യാം ജീവിത സാഹചര്യം ഞങ്ങളെ വേര്‍പിരിച്ചു,,,, മറ്റൊരു വിവാഹം കഴിക്കണം എന്നു പലവട്ടം ഞാന്‍ ചിന്തിച്ചു പക്ഷെ എന്റെ മക്കളെ ഓര്‍ക്കുബോള്‍ കഴിയുന്നില്ല,,,,
വേണ്ട ഇനിയൊരു വിവാഹം എനിക്ക് വേണ്ട,,, എന്നെങ്കിലും ഒരിക്കല്‍ എന്നെ തേടി എന്റെ മക്കള്‍ വരും എനിക്ക് ഉറപ്പുണ്ട്,,,, 22-വയസ്സ് ല്‍ നിന്നും 37 വയസ്സു വരേയും ഉള്ള ആ നല്ല പ്രായത്തില്‍ ഞാന്‍ ഒറ്റക്ക് ജീവിച്ചു ഇനി ഈ വയസു കാലത്ത് ഇനി ഒരു എനിക്ക് വിവാഹം വേണ്ട,,,,, വിവാഹം കഴിഞ്ഞ കുറച്ചു നാളെങ്കിലും എന്റെ ബാബുച്ചേട്ടന്‍ എന്നെ ഒത്തിരി സ്‌നേഹിച്ചിട്ടുണ്ട് ആ ഓര്‍മ്മകളുമായി എന്റെ മക്കള്‍ക്ക് വേണ്ടി ഇനിയുള്ള എന്റെ ഈ ജീവിതം ഞാന്‍ ജീവിച്ചു തീര്‍ക്കും. ദയ പറയുന്നു.