ഏഷ്യാനെറ്റിലെ സൂപ്പര്‍ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ പ്രശസ്തയായ വ്യക്തിയാണ് ദയ അശ്വതി. ബിഗ്ബോസ് സീസണ് 2ല്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയായിരുന്നു ദയയുടെ രംഗപ്രവേശം.
ഇമോഷണല്‍ മത്സരാര്‍ഥി എന്ന തരത്തില്‍ ബിഗ് ബോസ് രണ്ടാം സീസണില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് ദയ അശ്വതി.
ചെറിയ കാര്യങ്ങള്‍ക്കു പോലും പൊട്ടിക്കരയുന്ന പ്രകൃതമുള്ള ദയ മുമ്പ് മലയാള സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ചിട്ടുണ്ട്.
പിന്നീട് ബ്യൂട്ടീഷന് കോഴ്സ് ചെയ്ത ദയ തുടര്‍ന്ന് ബഹ്റൈനില്‍ ജോലി ചെയ്തു വരികയായിരുന്നു. ആ സമയത്താണ് ബിഗ് ബോസില്‍ പങ്കെടുക്കാനുള്ള അവസരം കിട്ടുന്നത്.
2020 ജനുവരിയില്‍ ആരംഭിച്ച ബിഗ്ബോസ് സീസണ് 2 കോവിഡ് കാരണം പാതി വഴിയില്‍ അവസാനിപ്പിച്ചിരുന്നു. ഈ ഷോയില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ മറ്റൊരാളായിരുന്നു ഡോ.രജിത് കുമാര്‍.
ഷോയില്‍ വച്ച് രജിത് കുമാറുമായി സൗഹൃദത്തിലായ ദയ ഇടയ്ക്ക് വെച്ച് പിണങ്ങിയിരുന്നു. എന്നിരുന്നാലും ദയയെ നല്ലൊരു സുഹൃത്തായാണ് കാണുന്നതെന്നായിരുന്നു രജിത് കുമാര്‍ പറഞ്ഞത്.
കരിയറില്‍ നിരവധി യോഗ്യതകള്‍ നേടിയെങ്കിലും താന്‍ വീണ്ടും വിവാഹിതനാവുന്നത് കാണാനായിരുന്നു അമ്മ ആഗ്രഹിച്ചതെന്ന് രജിത് കുമാര്‍ പറഞ്ഞിരുന്നു.
അത് സാധിപ്പിച്ച് കൊടുക്കാന്‍ ആയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. മാഷിനോട് ഒരു ഇഷ്ടമുണ്ടെന്ന് ദയ പറഞ്ഞപ്പോള്‍ നല്ലൊരു സൗഹൃദം മാത്രമേ നല്കാനാവൂയെന്നായിരുന്നു രജിത് കുമാറിന്റെ മറുപടി.
ബിഗ്ബോസ് അവസാനിച്ചതിന് ശേഷവും വിശേഷങ്ങള്‍ പങ്കുവെച്ച് താരങ്ങള്‍ എത്തിയിരുന്നു. സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമായ ദയ അശ്വതിയും പല വിശേഷങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്.
താന്‍ വീണ്ടും വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചേക്കുമെന്ന് താരം പറഞ്ഞുവെങ്കിലും ഉണ്ടായില്ല. ഇനിയുള്ള ജീവിതം മകള്‍ക്ക് വേണ്ടി മാത്രമാണെന്നും താരം പിന്നീട് വ്യക്തമാക്കിയിരുന്നു.
ഇപ്പോള്‍ രജിത് കുമാറുമായുള്ള സൗഹൃദം വീണ്ടെടുത്തതിനെ കുറിച്ച് വാചാല ആയിരിക്കുകയാണ് ദയ അശ്വതി. രജിത് കുമാറിനൊപ്പം നില്‍ക്കുന്നതിന്റെ ചിത്രവും ദയ പങ്കുവെച്ചിരുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ദയയുടെ കുറിപ്പ്.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത് ദയ അശ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റാണ്. രജിത് കുമാറിനോടൊപ്പമുള്ള ചിത്രമാണ് ദയ പങ്കുവെച്ചിരിക്കുന്നത്. കൂടാതെ രജിത് കുമാര്‍ തന്നെ സഹായിച്ചതിനെ കുറിച്ചും താരം തുറന്നെഴുതിയിട്ടുണ്ട്.
എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും നല്ല ഒരു സുഹൃത്ത് എന്ന് ആമുഖമായി കുറിച്ച് കൊണ്ടാണ് രജിത് കുമാറുമായുള്ള സൗഹൃദത്തെ കുറിച്ച് ബിഗ് ബോസ് താരം തുറന്നെഴുതിയിരിക്കുന്നത്. ഇത്രയും നാള് എഴുതിയതില്‍ ഏറ്റവും നല്ല പോസ്റ്റാണ് ഇതെന്നാണ് ആരാധകര്‍ പറയുന്നത്. ദയ അശ്വതിയുടെ പോസ്റ്റ് വൈറലായിട്ടുണ്ട്
എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും നല്ല ഒരു സുഹൃത്ത്. എന്റെ കഷ്ടതയില്‍ എനിക്ക് കൂട്ടുനിന്ന സുഹൃത്ത്. എന്റെ വിഷമത്തില്‍ എന്നെ ആശ്വസിപ്പിക്കാനായി എന്നെ തേടി വന്ന സുഹൃത്ത്. ദൈവം എനിക്ക് തന്ന ഏറ്റവും നല്ല ഒരു സുഹൃത്ത്. ഞാന്‍ മാഷേ എന്നു വിളിക്കുന്ന സുഹൃത്ത് എന്റെ നന്മകള് മാത്രം കാണായി ആഗ്രഹിക്കുന്ന സുഹൃത്ത്.
എന്നും എപ്പോഴും എന്റെ മരണം വരെ ഈ സൗഹൃദം നിലനില്ക്കണേ എന്ന് ഞാന്‍ ആഗ്രഹിക്കുന്ന സുഹൃത്ത്. ദൈവത്തിന് നന്ദി. വീണ്ടും ഞങ്ങളെ നല്ല സുഹൃത്തുക്കളായി ഒന്നിപ്പിച്ചതിന് ഒരായിരം നന്ദി എന്നുമായിരുന്നു ദയ അശ്വതി കുറിച്ചത്.
അതേ സമയം ആദ്യ വിവാഹബന്ധം വേര്‍പെടുത്തി കഴിയുകയാണ് ദയാ അശ്വതി. ഇവരുടെ രണ്ട് മക്കളും ഭര്‍ത്താവിന് ഒപ്പമാണ് താമസം.