കോട്ടയത്ത് ഗ്രൂ​​പ്പ് സ​​മ​​വാ​​യം മാ​​റി​മ​​റി​​ഞ്ഞു; ഐ-എ ഗ്രൂപ്പുകാർക്ക്  കിട്ടിയത് വെറും എട്ട് അംഗങ്ങളെ മാത്രം; കെപിസിസിയിലേക്ക് വനിതാ അംഗങ്ങളില്ല

 

കോ​​ട്ട​​യം: കേ​​ര​​ള പ്ര​​ദേ​​ശ് കോ​​ണ്‍​ഗ്ര​​സ് ക​​മ്മി​​റ്റി അം​​ഗ​​ങ്ങ​​ളെ പ്ര​​ഖ്യാ​​പി​​ച്ച​​പ്പോ​​ള്‍ ജി​​ല്ല​​യി​​ല്‍ ചി​​ന്ത​​ന്‍ ശി​​ബി​​രം തീ​​രു​​മാ​​നം വെ​​ട്ടി. 50 വ​​യ​​സി​​ല്‍ താ​​ഴെ​​യു​​ള്ള ര​​ണ്ടു പേ​​രെ ഉ​​ള്‍​പ്പെ​​ടു​​ത്തി​​യ​​പ്പോ​​ള്‍ വ​​നി​​ത​​ക​​ള്‍ ആ​​രും ലി​​സ്റ്റി​​ല്‍ ഇ​​ടം പി​​ടി​​ച്ചി​​ല്ല.

മു​​ന്‍ വ​​ര്‍​ഷ​​ങ്ങ​​ളി​​ല്‍​നി​​ന്നു വി​​ഭി​​ന്ന​​മാ​​യി ഗ്രൂ​​പ്പ് സ​​മ​​വാ​​യം മാ​​റി​മ​​റി​​ഞ്ഞ​​പ്പോ​​ള്‍ കെ.​​സു​​ധാ​​ക​​ര​​ന്‍, വി.​​ഡി.​ സ​​തീ​​ശ​​ന്‍ അ​​ഭി​​മു​​ഖ്യ​​മു​​ള്ള​​വ​​രാ​​ണ് അ​​ധി​​ക​​വും ക​​ട​​ന്നു​കൂ​​ടി​​യ​​ത്.

കെ.​​സി. വേ​​ണു​​ഗോ​​പാലി​​ന്‍റെ പി​​ന്തു​​ണ​​യി​​ല്‍ ക​​യ​​റി​​ക്കൂ​​ടി​​യ​​വ​​രു​​മു​​ണ്ട്.ഉ​​മ്മ​​ന്‍ ചാ​​ണ്ടി​​യു​​ടെ വി​​ശ്വ​​സ്ത​​ര്‍ ഇ​​ടം​​പി​​ടി​​ച്ചി​​രു​​ന്ന കോ​​ട്ട​​യം ഇ​​ത്ത​​വ​​ണ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ കൂ​​ടി സു​​ധാ​​ക​​ര​​ന്‍ പ​​ക്ഷ​​ത്തോ​​ടൊ​​പ്പം നി​​ല​നി​​ന്ന​​തോ​​ടെ എ ​​ഗ്രൂ​​പ്പ് ആ​​റു പേ​​രി​​ല്‍ ഒ​​തു​​ങ്ങി.

ഉ​​മ്മ​​ന്‍​ചാ​​ണ്ടി​​യു​​ടെ വി​​ശ്വ​​സ്ത​​നാ​​യ കെ.​​സി. ജോ​​സ​​ഫ്, കു​​ര്യ​​ന്‍ ജോ​​യി, ടി. ​​ജോ​​സ​​ഫ്, ജോ​​ഷി ഫി​​ലി​​പ്പ്, വി.​​പി.​ സ​​ജീ​​ന്ദ്ര​​ന്‍ എ​​ന്നി​​വ​​രെ കൂ​​ടാ​​തെ ഉ​​മ്മ​​ന്‍​ചാ​​ണ്ടി​​യു​​ടെ മ​​ക​​ന്‍ ചാ​​ണ്ടി ഉ​​മ്മ​​നും ക​​മ്മി​​റ്റി​​യി​​ല്‍ ഉ​​ള്‍​പ്പെ​​ട്ടു.

50 വ​​യ​​സി​​ല്‍​താ​​ഴെ​​യു​​ള്ള ര​​ണ്ടു പേ​​രി​​ല്‍ ഒ​​രാ​​ള്‍ ഉ​​മ്മ​​ന്‍ ചാ​​ണ്ടി​​യു​​ടെ മ​​ക​​ന്‍ ചാ​​ണ്ടി ഉ​​മ്മ​​നാ​​ണ്. കെ.​​സു​​ധാ​​ക​​ര​​നൊ​​പ്പ​​മു​​ള്ള അ​​ജീ​​സ് ബെ​​ന്‍ മാ​​ത്യു​​സാ​​ണു 50 വ​​യ​​സി​​ല്‍​താ​​ഴെ​​യു​​ള്ള മ​​റ്റൊ​​രാ​​ള്‍. ഐ ​​ഗ്രൂ​​പ്പി​​ല്‍​നി​​ന്നും ര​​ണ്ടു​​പേ​​ര്‍ മാ​​ത്ര​​മാ​​ണ് ഇ​​ടം നേ​​ടി​​യ​​ത് ഫി​​ലി​​പ്പ് ജോ​​സ​​ഫും ജോ​​സ​​ഫ് വാ​​ഴ​​ക്ക​​നും.

മു​​മ്പ് ഗ്രൂ​​പ്പു​​ക​​ള്‍​ക്കൊ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്ന പ​​ല​​രും ഔ​​ദ്യോ​​ഗി​​ക പ​​ക്ഷ​​ത്തോ​​ടൊ​​പ്പം നി​​ന്ന​പ്പോ​​ള്‍ ലി​​സ്റ്റി​​ല്‍ ഇ​​ടം നേ​​ടി​​യി​​ട്ടു​​ണ്ട്. പി.​​എ​​സ്. ​ര​​ഘു​​റാം, ജോ​​സി സെ​​ബാ​​സ്റ്റ്യ​​ന്‍, ഫി​​ല്‍​സ​​ണ്‍ മാ​​ത്യൂ​​സ്, മോ​​ഹ​​ന്‍ ഡി.​ ​ബാ​​ബു, അ​​ജീ​​സ് ബെ​​ന്‍ മാ​​ത്യു, ടോ​​മി ക​​ല്ലാ​​നി, പി.​​എ.​​സ​​ലിം, ആ​ന്‍റോ ആ​​ന്‍റ​​ണി, തോ​​മ​​സ് ക​​ല്ലാ​​ട​​ന്‍, ജാ​​ന്‍​സ് കു​​ന്ന​​പ്പ​​ള്ളി തു​​ട​​ങ്ങി​​യ​​വ​​രും എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വി​​ല്‍ ഇ​​ടം നേ​​ടി.

കെ​​പി​​സി​​സി ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യി പി.​​എ.​ സ​​ലി​​മി​​നെ​​യും ജോ​​സി സെ​​ബാ​​സ്റ്റ്യ​​നെ​​യും നേ​​ര​​ത്തെ പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു.

കെ​​പി​​സി​​സി സെ​​ക്ര​​ട്ട​​റി​​മാ​​രെ ഇ​നി​​യും പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടി​​ല്ല. ഒ​​രു ബ്ലോ​​ക്കി​​ല്‍​നി​​ന്നും ഒ​​രാ​​ള്‍ എ​​ന്ന ക്ര​​മ​​ത്തി​​ലാ​​ണു കെ​​പി​​സി​​സി അം​​ഗ​​ങ്ങ​​ളെ പ്ര​​ഖ്യാ​​പി​​ച്ച​​ത്.

ജില്ലയിൽ നി​ന്നു​ള്ള കെ​പി​സി​സി അം​ഗ​ങ്ങ​ള്‍
പി.​​എ​​സ്. ര​​ഘു​​റാം, ജോ​​സി സെ​​ബാ​​സ്റ്റ്യ​​ന്‍, ചാ​​ണ്ടി ഉ​​മ്മ​​ന്‍, ഫി​​ല്‍​സ​​ണ്‍ മാ​​ത്യൂ​​സ്, ജോ​​ഷി ഫി​​ലി​​പ്പ്, ഫി​​ലി​​പ്പ് ജോ​​സ​​ഫ്, മോ​​ഹ​​ന്‍ ഡി. ​​ബാ​​ബു, അ​​ജീ​​സ് ബെ​​ന്‍ മാ​​ത്യു, ടോ​​മി ക​​ല്ലാ​​നി, ജോ​​സ​​ഫ് വാ​​ഴ​​യ്ക്ക​​ന്‍, പി.​​എ. സ​​ലിം, ആ​​ന്‍റോ ആ​​ന്‍റ​ണി, ടി.​ ​ജോ​​സ​​ഫ്, വി.​​പി. സ​​ജീ​​ന്ദ്ര​​ന്‍, തോ​​മ​​സ് ക​​ല്ലാ​​ട​​ന്‍, ജാ​​ന്‍​സ് കു​​ന്ന​​പ്പ​​ള്ളി, കെ.​​സി. ജോ​​സ​​ഫ്, കു​​ര്യ​​ന്‍ ജോ​​യി.

Related posts

Leave a Comment