മലപ്പുറം: മലപ്പുറം ഡിസിസി ഓഫീസിൽ ലീഗ് പതാക ഉയർത്തി. കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ്-എമ്മിനു നൽകിയതിനെതിരെ കടുത്ത പ്രതിഷേധം നിലനിൽക്കുന്നതിനിടെയാണ് മലപ്പുറം കുന്നുമ്മലില്‍ പ്രവര്‍ത്തിക്കുന്ന ഡിസിസി ഓഫീസില്‍ അജ്ഞാതർ ലീഗ് പതാക ഉയര്‍ത്തിയത്. കോൺഗ്രസിന്റെ പതാകയ്ക്കു മുകളിലായാണ് ലീഗ് പതാക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
കേരള കോൺഗ്രസിനു രാജ്യസഭാ സീറ്റ് നല്കുന്നതില് ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി നിർണായക പങ്ക് വഹിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് കൊടിമരത്തില്‍ ലീഗ് പതാക ഉയര്‍ത്തിയതെന്നാണ് കരുതുന്നത്.