അന്ന് മാറ്റി നിർത്തിയപ്പോൾ വിഷമം തോന്നി, ഇത് വരെയും ഞാൻ ഇക്കാര്യം പറഞ്ഞിട്ടില്ല…! കുട്ടിക്കാല ഓർമ്മകളുമായി അനൂപ്

ദിലീപിന്റെ സഹോദരൻ അനൂപ് പദ്മനാഭൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് തട്ടാശേരി കൂട്ടം.

യാതൊരു ഫാന്റസിയുടെയും അകമ്പടിയില്ലാതെ, തികച്ചും സാധാരണമായ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട്,

എന്തുകൊണ്ടും സംഭവ്യമെന്ന് തോന്നിക്കത്തക്കവിധം അതിവിദഗ്ധമായി ചെയ്തൊരു സിനിമ എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഇതിനിടയിലാണ്, ദിലീപിനെ കുറിച്ചുള്ള അനൂപിന്റെ വാക്കുകൾ വൈറലായി മാറുന്നത്. കുട്ടിക്കാലത്ത് തന്നെ മാറ്റി നിർത്തിയിരുന്നു ദിലീപേട്ടൻ എന്നാണ് അനൂപ് പറയുന്നത്.

എന്നാൽ മുതിര്ന്നപ്പോൾ ഏട്ടനും അച്ഛനും ഒക്കെ ആയിരുന്നു ദിലീപ് എന്നും അനൂപ് പറയുന്നു. 

എല്ലാ ഇടത്തും ഉള്ളപോലെ ചേട്ടനും അനുജനും തമ്മിലുള്ള വഴക്കുകൾ കുട്ടിക്കാലത്തു ഉണ്ടായിരുന്നു എന്ന് പറയുകയാണ് അനൂപ് പദ്മനാഭൻ.

ചേട്ടനും കൂട്ടുകാരും ചെറുപ്പത്തിൽ അവരുടെ ഗ്രൂപ്പിലേക്ക് എന്നെ അടിപ്പിക്കില്ലായിരുന്നു. അവർക്ക് അവരുടെ ഒരു ഗ്യാങ് ഉണ്ടായിരുന്നു.

നമ്മൾ പന്തുകളിക്കാൻ ഒക്കെ പോകുമ്പോൾ അതിൽ നമ്മളെ കേറ്റില്ല. നമ്മൾ മാറി നിൽക്കുന്ന അവസ്ഥ ആയിരുന്നു. എന്നാൽ ഒരു പ്രായം കഴിഞ്ഞപ്പോൾ സംസാരിക്കാൻ തുടങ്ങി.

അന്ന് മാറ്റി നിർത്തിയപ്പോൾ വിഷമം തോന്നിയിരുന്നു. ഇത് വരെയും ഞാൻ ഇക്കാര്യം പറഞ്ഞിട്ടില്ല. ഇപ്പോഴാകും ഇത് അറിയുന്നത്.

അതുകഴിഞ്ഞു നമ്മൾ പിന്നീട് സിനിമ തുടങ്ങിയപ്പോഴൊക്കെ ഒരു ഈക്വൽ സ്‌പെയ്‌സ് കിട്ടിയിട്ടുണ്ട്.

സിനിമയുടെ കാര്യങ്ങൾ ഒക്കെയും നമ്മൾ പരസ്പരം ഡിസ്കസ് ചെയ്യാറുണ്ട്. ദിലീപേട്ടന്റെ ചാന്തുപൊട്ടായിരുന്നു എനിക്കേറ്റവും ഇഷ്ടമുള്ള ചിത്രം- അനൂപ് പറഞ്ഞു.

ചാന്തുപൊട്ട് ഒക്കെ കഴിഞ്ഞു പുള്ളി വീട്ടിൽ വരുമ്പോൾ ആ കഥാപാത്രം ഒന്നും വിട്ടു പോയിരുന്നില്ല. ഇരിക്കുന്നതിൽ വരെ ആ കഥാപാത്രം ഉണ്ടായിരുന്നു.

അത്രയും പുള്ളി അതിൽ ഇൻവോൾവ്ഡ് ആരുന്നു. അതൊക്കെ നമുക്ക് നല്ല പോലെ ഫീൽ ചെയ്തിട്ടുണ്ടായിരുന്നു.

എന്താ ഇങ്ങനെ ഇരിക്കുന്നത് എന്ന് ചോദിക്കുമ്പോൾ ആണ് പുള്ളി തന്നെ അക്കാര്യം ഓർത്തിരുന്നത് എന്നും അനൂപ് വ്യക്തമാക്കി

Related posts

Leave a Comment