പുതിയതുറ: കോഴിക്കോട് നഗരത്തിലെ വിവിധ ഹോട്ടലുകളിൽ കോർപറേഷൻ ആരോഗ്യ വിഭാഗം പരിശോധന നടത്തി. പഴകിയ ഭക്ഷണം വിൽപന നടത്തുന്നതായും വൃത്തിഹീനമായ സാഹചര്യത്തിൽ പാചകം ചെയ്യുന്നതായും കണ്ടെത്തി.
നടൻ ദിലീപിന്റെയും നാദിർഷയുടെയും ഉടമസ്ഥതയിലുള്ള ദേ പുട്ട് എന്ന സ്ഥാപനത്തിലും ആരോഗ്യ വിഭാഗം പരിശോധന നടത്തി. പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ കോഴിയിറച്ചിയും ഐസ്ക്രീമും പിടിച്ചെടുത്തു നശിപ്പിച്ചു.
പൊതുജനാരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും വിധം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ എടുക്കുമെന്ന് ഹെൽത്ത് ഓഫീസർ ഡോ ആർ.എസ്. ഗോപകുമാർ പറഞ്ഞു.