ചേർപ്പ്: ആഫ്രിക്കൻ രാജ്യമായ ബോട്സ്വാനയിലെ ഗ്വാബോണിൽ ഉണ്ടായ വാഹനാപകടത്തിൽ വല്ലച്ചിറ സ്വദേശികളായ ദന്പതികൾ മരിച്ചു.
വല്ലച്ചിറ ഗവണ്മെന്റ് സ്കൂളിനു സമീപം മേലയിൽ വീട്ടിൽ സുശീല ടീച്ചറുടെയും പരേതനായ സുകുമാരൻ മേനോന്റെയും മകൻ ദീപക് (29), ഭാര്യ ഡോ. ഗായത്രി (25)എന്നിവരാണു മരിച്ചത്.
ഇന്നലെ പുലർച്ചെയാണ് അപകടമുണ്ടായത്. ഇവരുടെ കാർ സിഗ്നലിൽ നിൽക്കുന്പോൾ നിയന്ത്രണം വിട്ട മറ്റൊരു വാഹനം ഇടിച്ചായിരുന്നു അപകടമുണ്ടായത്.
ബോട്സ്വാനയിലെ ഒരു സ്വകാര്യ കന്പനിയിൽ മൂന്നു വർഷമായി ദീപക് ചാർട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു.
ഒരു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം നടന്നത്. സംസ്കാരം പിന്നീട് നടക്കും.