തുറവൂർ: കാറിടിച്ച് കാൽനടയാത്രക്കാരി മരിച്ചു. കുത്തിയതോട് പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ എൻസിസി കവലയ്ക്ക് പടിഞ്ഞാറ് കണിച്ച് കാട് വീട്ടിൽ തങ്കമ്മ (70) ആണ് മരിച്ചത്. ദേശീയ പാതയിൽ കുത്തിയതോട് കെഎസ്ഇബി ഓഫീസിനു മുന്നിൽ ഇന്ന് രാവിലെ എട്ടൊടെയായിരുന്നു അപകടം.
ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ ഇന്നോവ കാർ ഇടിക്കുകയായിരുന്നു. അപകട സ്ഥലത്ത് ഓടിക്കുടിയ നാട്ടുകാർ മരിച്ചു എന്ന് കരുതി തുണിയിട്ട് ശരീരം മൂടിയിട്ടു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കുത്തിയതോട് പോലീസ് നടത്തിയ പരിശോധനയിൽ ജീവൻ ഉണ്ടെന്ന് കണ്ടതിനെ തുടർന്ന് തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം ആശുപത്രി മോർച്ചറിയിൽ. കുത്തിയതോട് പോലീസ് കേസെടുത്തു.