ആലുവ: ആളു മാറി മൃതദേഹം സംസ്കരിച്ച സംഭവത്തിൽ മൃതദേഹം പുറത്തെടുക്കാനുള്ള നടപടിക്രമങ്ങളുമായി അങ്കമാലി പോലീസ്. മരിച്ചയാളെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്തിയ ശേഷമായിരിക്കും നടപടികൾ സ്വീകരിക്കുക.
യഥാർഥത്തിൽ ജീവനോടെ ഉണ്ടായിരുന്നയാൾ മരണപ്പെട്ടെന്ന് കരുതുന്ന മറ്റൊരാളുടെ മൃതദേഹം ചുണങ്ങംവേലി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ എത്തിച്ച് സംസ്കാരം നടത്തുകയായിരുന്നു.
ആലുവ ചുണങ്ങംവേലി ഔപ്പാടൻ ദേവസിയുടെ മകൻ ആന്റണി(68)ക്കാണ് ഈ ദുര്യോഗം. ഏഴാം ചരമദിനാചരണമായ ഇന്നലെ രാവിലെ പത്തിന് ഈ കഥയറിയാതെ ആന്റണി ബസിൽ ചൂണ്ടിയിലെത്തിയപ്പോഴാണ് നാട്ടിൽ നടന്ന സംഭവങ്ങൾ ആന്റണി അറിയുന്നത്.
യഥാർഥത്തിൽ മരിച്ചയാളുടെ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. അതുവരെ ആന്റണിയോട് ചുണങ്ങംവേലിയിലെ സഹോദരന്റെ വീട്ടിൽ തങ്ങാൻ പോലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്.