ലക്നോ: റോഡിൽ കിടന്ന സ്ത്രീയുടെ മൃതദേഹത്തിന് മുകളിലൂടെ ചീറിപ്പാഞ്ഞ് വാഹനങ്ങൾ. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ആഗ്ര-ലക്നോ എക്സ്പ്രസ് വേയിലാണ് സംഭവം.
അജ്ഞാത സ്ത്രീയുടെ മൃതദേഹത്തിന് മുകളിലൂടെ വാഹനങ്ങൾ നിർത്താതെ പോവുകയായിരുന്നു. നിരവധി കാറുകളാണ് റോഡിൽ കിടന്നിരുന്ന സ്ത്രീയുടെ മൃതദേഹത്തിലൂടെ കയറിയിറങ്ങി പോയത്. സാമൂഹ്യമാധ്യമങ്ങളിൽ സംഭവസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങൾ പ്രചരിക്കുകയും ചെയ്തു. മൃതദേഹത്തിൽ വാഹനങ്ങൾ കയറിയിറങ്ങിയതോടെ കൈകാലുകൾ അറ്റുപോന്നു.
പിന്നീട് റോഡിൽ വികൃതമായാണ് ശരീരം കിടന്നത്. മൃതദേഹത്തിലൂടെ നൂറുകണക്കിന് കാറുകളാണ് കടന്നുപോയത്. എന്നാൽ ആരും വാഹനം നിർത്തി പോലീസിനെ വിവരം അറിയിക്കാനോ നടപടി സ്വീകരിക്കാനോ തയാറായില്ല.
പിന്നാലെ സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പോലീസിന് വിവരം അറിയുന്നത്. തുടർന്ന് പോലീസ് സംഭവ സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അതേസമയം കൊല്ലപ്പെട്ടയാളെ തിരിച്ചറിയാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.