ഹൈദരാബാദ്: വെട്ടിമുറിച്ച് ബാഗിലാക്കിയ നിലയിൽ അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഹൈദരാബാദിലെ കൊണ്ടാപുർ ബൊട്ടാണിക്കൽ ഗാർഡനു സമീപത്തെ റോഡിലാണ് ബാഗിലാക്കിയ നിലയിൽ മൃതദേഹഭാഗങ്ങൾ കണ്ടെത്തിയത്.
ഒരു ബാഗിൽ തലയും കൈകളും മറ്റൊരു ബാഗിൽ ഉടലുമാണ് കണ്ടെത്തിയതെന്ന് മധേപുർ ഡിവിഷൻ എസിപി എൻ.ശ്യാംപ്രസാദ് റാവു പറഞ്ഞു. 20-30 വയസിനിടയിൽ പ്രായമുള്ള സ്ത്രീയുടെ മൃതദേഹമാണ് ഇതെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കണ്ടെത്തിയ മൃതദേഹഭാഗങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. കഴിഞ്ഞ ദിവസം തെലങ്കാനയിലെ നൽഗൊണ്ടയിൽ പുരുഷന്റെ തലയില്ലാത്ത ഉടൽ കണ്ടെത്തിയിരുന്നു.